ഡീപ്‌ഫേക്കുകള്‍, എ.ഐ. ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജചിത്രങ്ങള്‍, ഹാക്കിങ് ഉള്‍പ്പെടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നിവയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുന്ന എ.ഐ. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ നിയമപ്രകാരം ചാറ്റ്ബോട്ടുകളോ മറ്റ് എ.ഐ. സങ്കേതങ്ങളോ ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാന്‍ ലേബലോ ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കോ നിര്‍ബന്ധമാകും. ഓപ്പണ്‍ എ.ഐ., ഡീപ് സീക്ക് ഉള്‍പ്പെടെയുള്ള എ.ഐ. കമ്പനികളുടെ പ്രവര്‍ത്തനങ്ങളും ഇവര്‍ നിരീക്ഷിക്കും. നിയമലംഘനങ്ങള്‍ രഹസ്യമായി അറിയിക്കാന്‍ ടെക് ജീവനക്കാര്‍ക്കായി ‘വിസില്‍ബൗളര്‍ ടൂളും’ ജനങ്ങള്‍ക്കായി മറ്റൊരു സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് വന്‍ പിഴ ചുമത്തുകയോ യൂറോപ്യന്‍ വിപണിയില്‍നിന്ന് വിലക്കുകയോ ചെയ്തേക്കാം. ഓപ്പണ്‍ എ.ഐ.യുടെയും ആന്ത്രോപിക്കിന്റെയും സുരക്ഷാവീഴ്ചകളാണ് യൂറോപ്യന്‍ യൂണിയന്റെ നടപടികള്‍ക്ക് വേഗംപകര്‍ന്നത്.
എ.ഐയെ നിരീക്ഷിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍
