സംസ്ഥാന സ്കൂൾ കലോൽസവത്തിലെ സ്വാഗത ഗാന വിവാദത്തിൽ മാതാ പേരാമ്പ്രയ്ക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. മാതാ ഡയറക്റ്റർക്കും മറ്റു പത്തുപേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്.സംഭവത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ ഡയറക്ടർ നടക്കാവ് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി എടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് നടപടിയെടുത്തത്. മതസ്പർദ്ധ വളർത്തൽ കുറ്റ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ കേസെടുത്ത് നടക്കാവ് പോലീസ്
