7

എരിവ് കൂടിയ ഭക്ഷണം ധാരാളം കഴിക്കുന്നവര്‍ക്ക് ദഹനവ്യവസ്ഥയെ ബാധിക്കുന്ന അന്നനാള കാന്‍സര്‍ ഉള്‍പ്പെടെയുള്ളവ വരാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. കുറച്ചു മാത്രം മുളക് കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം മുളക് കഴിക്കുന്നവര്‍ക്ക് 64 ശതമാനം കൂടുതലാണ് കാന്‍സര്‍ സാധ്യത. എരിവുള്ള ഭക്ഷണം കുറച്ചുമാത്രം കഴിക്കുന്നവരെ അപേക്ഷിച്ച് വളരെയധികം എരിവ് കഴിക്കുന്നവര്‍ക്ക് അന്നനാള കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടിയാണ്. ഉദരത്തിലെ അര്‍ബുദം അഥവാ മലാശയ അര്‍ബുദം ഇവയും വരാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതലാണ്. മുളകിലടങ്ങിയ ക്യാപ്‌സെസിന്‍ ആണ് അവയ്ക്ക് എരിവ് നല്‍കുന്നത്. ചില പഠനങ്ങള്‍ പറയുന്നത് ക്യാപ്‌സെയ്‌സിന് ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി കാന്‍സര്‍ ഗുണങ്ങള്‍ ഉണ്ടെന്നാണ്. എന്നാല്‍ മറ്റ് ചില പഠനങ്ങള്‍ പറയുന്നത് അത് ട്യൂമറിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ്. കൂടാതെ കലകളില്‍ അസ്വസ്ഥതയുണ്ടാക്കാനും ഇവ കാരണമാകും. എരിവു കൂടിയ ഭക്ഷണം അമിതമായി കഴിക്കുന്നത് അന്നനാളത്തിന്റെ ആവരണത്തിന് ക്ഷതമേല്‍പ്പിക്കുകയും ക്രമേണ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. ഭക്ഷണത്തില്‍ നിന്ന് മുളക് ഒഴിവാക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു. മിതമായ അളവില്‍ മുളക് കഴിക്കുന്നതു കൊണ്ട് പ്രശ്‌നമില്ല എന്നും സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നത് നല്ലതാണെന്നും ‘ഫ്രണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *