Screenshot 20260718 134017

‎സംസ്ഥാനത്ത് ശക്തമായ മഴ. എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

‎

‎സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം അഞ്ചായി. കോട്ടയം പൂ‍ഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മണക്കാട്ട് റെജീന, മകൻ ജോസഫിൻ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. കമലപ്പുറം കൊണ്ടോട്ടിയിൽ നാലുവയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ടും മരിച്ചു.

‎

‎സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍, എൻ.ഡി.ആർ.എഫ്, പൊലീസ് ഉൾപ്പെടെ ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും പുനരധിവാസ പ്രവർത്തങ്ങൾ വേഗത്തിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

‎

‎അപ്രതീക്ഷിത മഴയിൽ ഏറ്റവും കൂടുതൽ ദുരിതം സംഭവിച്ചിരിക്കുന്നത് പത്തനംതിട്ട റാന്നിയിലാണ്. പമ്പയിൽ അതിവേഗം ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. റാന്നി വടശ്ശേരിക്കര റോഡ് മുങ്ങിപ്പോയിട്ടുണ്ട്. റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്.

‎

‎സംസ്ഥാന വ്യാപകമായ കനത്ത മഴയ്ക്കിടെ ജാഗ്രത പാലിക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി എം എം മണി. കനത്ത മഴയെ തുടർന്ന് പ്രധാന നദികളും പോഷക നദികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഏവരും ഒറ്റക്കെട്ടായി മുന്നോട്ട് ഇറങ്ങണമെന്നും എം എം മണി ആവശ്യപ്പെട്ടു.

‎

‎മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് പങ്കാളിയായില്ലെന്നും സിഎംഡിആർഎഫിലേക്ക് സംഭാവന നൽകിയില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങളെ വിശ്വസിക്കാതെ സ്വന്തം പദ്ധതി കൊണ്ടുവന്നു. ഒട്ടും സുതാര്യമല്ലാതെ എംഎൽഎ കോടികൾ വിദേശത്തു നിന്നും കൊണ്ടുവന്നുവെന്നും പിണറായി വിജയൻ പറഞ്ഞു.

‎

‎തിരുവനന്തപുരത്തും കൊല്ലത്തും വീണ്ടും അനധികൃത ഫ്ലെക്സുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ തമിഴ്നാട് കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.

‎

‎കാപ്പ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷയിൽ തദ്ദേശ വകുപ്പിനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് കൗണ്‍സിലർ കെഎസ് ശബരി നാഥൻ. എല്ലാ നിയമവും ലംഘിച്ചാണ് ആർ സുഗതന് വേണ്ടി ഉത്തരവ് ഇറക്കിയതെന്ന് ശബരിനാഥൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.

‎

‎ഇന്ത്യൻ നാവികസേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് നേവൽ സ്റ്റാഫായി വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് ഇന്ന് ചുമതലയേറ്റു. 36 വർഷത്തിലേറെ നീണ്ട സേവനകാലത്ത് കപ്പലുകളിലും കരയിലുമായി കമാൻഡ്, ഓപ്പറേഷൻസ്, പരിശീലനം, സ്റ്റാഫ് ചുമതലകൾ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

 

‎കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ പ്രഖ്യാപിച്ച കർണാടക ബന്ദിന് പിന്തുണ അറിയിച്ച് വിവിധ സംഘടനകളും. ഓട്ടോ ടാക്സി, സ്കൂൾ ജീവനക്കാർ, സിനിമ മേഖലയിലെ ഫിലിം ചേംബർ തുടങ്ങിയവരാണ് ഓഗസ്റ്റ് 13-ലെ കർണാടക ബന്ദിന് പിന്തുണ അറിയിച്ചത്.

‎

‎ഒമാൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന ചരക്ക് കപ്പലിന് നേരെ ആക്രമണം. തിരിച്ചറിയാത്ത വസ്തു വന്ന് പതിച്ചാണ് കപ്പലിന് കേടുപാടുകൾ സംഭവിച്ചതെന്ന് യുകെ സമുദ്ര വ്യാപാര പ്രവർത്തന വിഭാഗം അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും തുടർന്ന് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു.

‎

‎വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2728 രൂപയായി.

‎

‎സമുദ്ര മന്ഥൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ദേശീയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതിക്കായി 84084 കോടി രൂപയാണ് തുകയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. രാജ്യത്തെ എണ്ണ, പ്രകൃതിവാതക ഉത്പാദനം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

‎

‎ഇറാനുമായുള്ള യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള നയതന്ത്ര വഴികൾ തിരയുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ ഇറാനുമേൽ പൂർണ്ണ തോതിലുള്ള യുദ്ധവും ആക്രമണങ്ങളും ശക്തമാക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടപ്പോൾ, സംഘർഷം നീണ്ടുപോകുന്നത് വലിയ വിപത്താണെന്നും ഉടൻ അയവ് വരുത്തണമെന്നുമാണ് സൗദി അറേബ്യ നൽകിയ സന്ദേശം.

‎

‎

‎

‎

‎

‎

‎

‎

‎

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *