കോഴിക്കോട് കല്ലായി റോഡിലെ വസ്ത്ര വ്യാപാരശാലയിൽ തീപിടുത്തത്തിൽ രണ്ടാം നില പൂര്‍ണ്ണമായി കത്തി നശിച്ചു. താഴെ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി. സംഭവത്തില്‍ ദൂരൂഹത ഉണ്ടെന്നും വിശദമായി അന്വേഷണം നടത്തണമെന്നും കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീ കണ്ടത്. ഇതേ സമയം തന്നെ താഴെ നിര്‍ത്തിയിട്ട രണ്ട് കാറുകളും കത്തുന്നനിലയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. തീ വ്യാപിച്ചതോടെ ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും പടര്‍ന്നു. തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ നിന്നുള്‍പ്പെടെ ഇരുപതോളം ഫയര്‍ഫോഴ് യൂണിറ്റുകള്‍ എത്തി മൂന്ന് മണിക്കൂര്‍ ശ്രമിച്ചാണ് തീ നിയന്ത്രണത്തിലാക്കിയത്.
കോഴിക്കോട് കല്ലായി റോഡിലെ വസ്ത്ര വ്യാപാരശാലയിലെ തീപിടുത്തത്തിൽ ദൂരൂഹത ഉണ്ടെന്ന് കോഴിക്കോട് മേയര്‍
