സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും നികുതി ഫീസ് വർദ്ധനകളും പ്രാബല്യത്തിലായി. പെട്രോളിനും ഡീസലിനും രണ്ട് രൂപയും ഭൂമി ന്യായവിലയിൽ ഇരുപത് ശതമാനവും വർദ്ധന. മദ്യത്തിനും വില കൂടി.തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷാ ഫീസ് ച.മീറ്ററിന് 300 മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപ്പാലിറ്റിയിൽ 300 മുതൽ 4000 വരെയും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതുക്കിയ ഫീസ് നിരക്ക്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. വർദ്ധനയ്ക്കെതിരെ യുഡിഎഫ് ഇന്ന് കരിദിനമാചരിക്കും.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും നികുതി ഫീസ് വർദ്ധനകളും പ്രാബല്യത്തിലായി
