ഡിജിറ്റൽ സർവകലാശാല വി സി യായ സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.നിലവിലെ വി സി സിസ തോമസ് വിരമിച്ച സാഹചര്യത്തിലാണ് ഗവർണറുടെ തീരുമാനം. സര്‍ക്കാര്‍ നല്കിയ പാനലില്‍നിന്നാണ് സജി ഗോപിനാഥിനെ ഗവര്‍ണര്‍ നിയമിച്ചത്. അദ്ദേഹം ശനിയാഴ്ച ചുമതലയേല്‍ക്കും.സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. എന്നാൽ സജിയും അയോഗ്യനാണെന്നായിരുന്നു രാജ്ഭവന്റെ ആദ്യത്തെ നിലപാട്.
സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
