പോലീസിനെതിരെ പൊതു ജനം നൽകുന്ന പരാതികളിൽ നടപടിയെടുക്കാൻ ചുമതലപ്പെട്ട ഉത്തര മേഖല പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം പ്രവർത്തനം പുനരാരംഭിക്കുന്നു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ ഉൾപ്പെടുന്നതാണ് ഉത്തര മേഖല കംപ്ലെയിന്റ്സ് അതോറിറ്റി. സിറ്റിങ്ങ് അടുത്ത മാസം പകുതിയോടെ ആരംഭിക്കും. ഡി വൈ എസ് പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികളാണ് മേഖല അതോറിറ്റി പരിഗണിക്കുന്നത്.
പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി പ്രവർത്തനം ഏപ്രിലിൽ പുനരാരംഭിക്കും
