സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. ജീവനക്കാരുടെ യൂണിയന് നേതാക്കള്‍ എതിര്‍ത്തതുമൂലമാണ് പിന്‍വാങ്ങിയത്. ബയോമെട്രിക് പഞ്ചിംഗ് എല്ലാ വകുപ്പുകളിലും ഇന്നു മുതല്‍ നിര്‍ബന്ധമാക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം ഇതുവരെ നടപ്പാക്കാനായില്ല.രണ്ട് മാസത്തെ പ്രവര്‍ത്തനത്തിന് ശേഷം ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം തുടര്‍ തീരുമാനമെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്. ഇന്നു മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോ മെട്രിക്ക് പഞ്ചിംഗ് സ്പാകര്ക്കുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവും പൂര്‍ണമായും നടപ്പായിട്ടില്ല.
സെക്രട്ടറിയേറ്റില്‍ ആക്സസ് കണ്ട്രോള് സിസ്റ്റം ബയോ മെട്രിക്ക് പഞ്ചിംഗുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു
