മോദിയുടെ ബിരുദ വിവരങ്ങൾ കൈമാറേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കെജ്രിവാൾ. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് പറഞ്ഞ കെജ്രിവാള്, കോടതി വിധി ഞെട്ടിച്ചെന്നും കൂട്ടിച്ചേര്‍ത്തു. മോദിയുടെ ബിരുദ വിവരങ്ങൾ അരവിന്ദ് കെജരിവാളിന് കൈമാറണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി റദ്ദാക്കിയതിനെ തുർന്ന് കേസിലെ അപേക്ഷകനായ കെജരിവാളിന് കോടതി പിഴയും വിധിച്ചിരുന്നു.ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ കൈമാറണമെന്ന് നിർബന്ധിക്കാൻ വിവരാവകാശ കമ്മീഷന് ആവില്ല, വിവരങ്ങൾ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും സർവകലാശാല വാദിച്ചു. ഈ വാദം ശരിവെച്ചാണ് വിശദാംശങ്ങൾ കൈമാറേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസ് ഉത്തരവിറക്കിയത്.
വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയത് ഒരു കുറ്റമല്ലെന്ന് കെജ്രിവാള്
