എ.ജെ വര്‍ഗീസ് സംവിധാനം ചെയ്ത ‘അടിനാശം വെള്ളപ്പൊക്കം’ സിനിമയുടെ ഒടിടി ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയിലര്‍. ഒക്ടോബര്‍ 16 മുതല്‍ സൈന പ്ലേയില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഷൈന്‍ ടോം ചാക്കോ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഒരു ഫണ്‍ എന്റര്‍ടെയ്നറാണ്. അടി കപ്യാരേ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം എ ജെ വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂര്യഭാരതി ക്രിയേഷന്‍സിന്റെ ബാനറില്‍ മനോജ് കുമാര്‍ കെ.പിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ബൈജു സന്തോഷ്, ബാബു ആന്റണി, അശോകന്, മഞ്ജു പിള്ള, തമിഴ് നടന് ജോണ്‍ വിജയ്, യൂട്യൂബര്‍ ജോണ്‍ വെട്ടിയാര്‍ എന്നിവരും വിനീത് മോഹന്‍, സജിത് അമ്പാട്ട്, അരുണ്‍ പ്രിന്‍സ്, എലിസബത്ത് ടോമി, രാജ് കിരണ്‍ തോമസ്, വിജയകൃഷ്ണന് എം ബി എന്നീ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.
