1 22

രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍ 2’ നാളെ (ഒക്ടോബര്‍ 15) മുതല്‍ തിയറ്ററുകളില്‍ എത്തും. കേരളത്തിലെ ആദ്യ ഷോ നാളെ പുലര്‍ച്ചെ 6 മണിക്ക് ആരംഭിക്കും. കേരളത്തിലെ എണ്ണൂറോളം സ്‌ക്രീനുകളില്‍ റെക്കോഡ് റിലീസായാണ് ജയിലര്‍ 2 എത്തുക. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും കര്‍ണാടകത്തിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായുള്ള രജനീകാന്തിന്റെ രണ്ടാം വരവാണ് ഈ ചിത്രം. സുരാജ് വെഞ്ഞാറമൂട്, എസ് ജെ സൂര്യ, വിദ്യ ബാലന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മിഥുന്‍ ചക്രവര്‍ത്തി, യോഗി ബാബു, ഹക്കീം ഷാജഹാന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. രചന, സംവിധാനം: നെല്‍സണ്‍ ദിലീപ്കുമാര്‍, നിര്‍മ്മാതാവ്: കലാനിധി മാരന്‍, ബാനര്‍: സണ്‍ പിക്‌ചേഴ്‌സ്, ഛായാഗ്രഹണം : വിജയ് കാര്‍ത്തിക് കണ്ണന്‍, എഡിറ്റര്‍ : ആര്‍ നിര്‍മ്മല്‍, സംഗീതം: അനിരുദ്ധ് രവിചന്ദര്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *