ജര്‍മനിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. സംഭവത്തില്‍ റോബോട്ടിന്റെ ഉടമയായ പതിനാറുകാരനെയും 19കാരനായ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വര്‍ണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആന്‍ഡ്രോയിഡ് റോബോട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റില്‍ വച്ച് പെണ്‍കുട്ടിയുടെ പിന്നിലൂടെ എത്തിയ റോബോട് പിന്‍ഭാഗത്ത് അനുചിതമായി സ്പര്‍ശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള ചൈനീസ് നിര്‍മിത യൂണിട്രീ ആര്1 എയര്‍ റോബോട്ടാണു സംഭവത്തില്‍ ഉള്‍പ്പെട്ടത്. ഇതിനെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവര്‍ത്തിപ്പിക്കാനോ റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. റോബോട്ടുകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ അനിവാര്യതയാണ് സംഭവം വ്യക്തമാക്കുന്നത്.
