ഇന്ത്യന് ചരിത്രത്തിന്റെ വിവിധ കൈവഴികളെയും അതിലേക്ക് സംഭാവന നല്കിയ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സംബന്ധിച്ച നിരവധി പുസ്തകങ്ങളുടെ ആവശ്യം നമുക്കുണ്ട്. നിലവില് ആധിപത്യം നേടുന്ന മത ജാതി സ്വത്വപരമായ ആഖ്യാനങ്ങളില് നിന്ന് ഭിന്നമായി ഇന്ത്യന് ജനതയെ സമഗ്രമായി കണ്ടുകൊണ്ട് അവരുടെ ഐക്യത്തെയും ഭിന്നതകളെയും നിലവിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില് അവതരിപ്പിക്കുന്ന പുസ്തകങ്ങളാണ് നമുക്കാവശ്യം. അവ ലളിതവും വായനയ്ക്ക് സഹായകരവും ആകേണ്ടതുണ്ട്. ഈ ദിശയിലേക്കുള്ള ഒരു നല്ല സംഭാവനയാണ് ഈ പുസ്തകം. ‘ഇന്ത്യ: ഇരുളും വെളിച്ചവും’. എ.കെ. പീതാംബരന്. മൈത്രി ബുക്സ്. വില 427 രൂപ.
ഇന്ത്യ: ഇരുളും വെളിച്ചവും
