Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വൈക്കം സത്യഗ്രഹശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം

സംസ്ഥാന സർക്കാരിന്റെ 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം. സമര സ്മരണകൾ ജ്വലിച്ചു നിന്ന വൈക്കത്തെ വേദിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ആഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്തു. നാല്  മണിയോടെ വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെത്തിയ സ്റ്റാലിനും പിണറായിയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് വേദിയിലേക്കെത്തിയത്.  വൈക്കത്ത് നടന്നത് ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് പ്രചോദനമായത് വൈക്കം […]

Posted inബിസിനസ്സ്

കേരളത്തില്‍ നിന്നുള്ള ജി.എസ്.ടി സമാഹരണത്തില്‍ വര്‍ധന

കേരളത്തില്‍ നിന്നുള്ള ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം ഇക്കുറി മാര്‍ച്ചില്‍ 2022 മാര്‍ച്ചിനേക്കാള്‍ 12.67 ശതമാനം ഉയര്‍ന്ന് 2,354 കോടി രൂപയിലെത്തി. 2022 മാര്‍ച്ചില്‍ 2,089 കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നിന്ന് 2,326 കോടി രൂപ ലഭിച്ചിരുന്നു. 2022 ഫെബ്രുവരിയേക്കാള്‍ 12 ശതമാനമായിരുന്നു വളര്‍ച്ച. മാര്‍ച്ചിലെ ദേശീയതല ജി.എസ്.ടി വരുമാനം 2022 മാര്‍ച്ചിലെ 1.42 ലക്ഷം കോടി രൂപയില്‍ നിന്ന് 13 ശതമാനം വര്‍ദ്ധിച്ച് 1.60 ലക്ഷം കോടി രൂപയിലെത്തി. ജി.എസ്.ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ […]

Posted inവിനോദം

‘എന്താടാ സജി’ ചിത്രത്തിന്റെ സ്‌നീക്ക് പീക്ക്

ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടു. വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു. മാജിക് […]

Posted inവിനോദം

‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓള്‍ട്ടോ എന്നീ ശ്രദ്ധേയ സിനിമകള്‍ക്ക് ശേഷം സെന്ന ഹെഗ്‌ഡേ ഒരുക്കുന്ന കുഞ്ചോക്കോ ബോബന്‍ ചിത്രം ‘പദ്മിനി’യുടെ മൂന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് പോസ്റ്ററുകളിലും മൂന്ന് നായികമാര്‍ക്കൊപ്പമാണ് ചാക്കോച്ചനുള്ളത്. ഒരേ ദിവസമാണ് ഈ മൂന്ന് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് നായികമാര്‍. വീണ്ടും ഒരു റൊമാന്റിക് നായകനായി കുഞ്ചാക്കോ എത്താനൊരുങ്ങുകയാണെന്നും പോസ്റ്ററുകള്‍ സൂചന നല്‍കുന്നുണ്ട്. ലിറ്റില്‍ ബിഗ് ഫിലിംസ് […]

Posted inഓട്ടോമോട്ടീവ്

മാര്‍ച്ചില്‍ 353 ശതമാനം വളര്‍ച്ചയുമായി ഏഥര്‍ എനര്‍ജി

വില്‍പ്പനയില്‍ അതിശയകരമായ പ്രകടനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2022 മാര്‍ച്ചില്‍ വിറ്റ 2,591 യൂണിറ്റുകളില്‍ നിന്ന് 11,754 യൂണിറ്റുകള്‍ വിറ്റഴിച്ച് 2023 മാര്‍ച്ചില്‍ 353 ശതമാനം വളര്‍ച്ചയാണ് ഏഥര്‍ എനര്‍ജി രേഖപ്പെടുത്തിയത്. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 82,146 വില്‍പ്പന രേഖപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരിയിലെ 10,013 യൂണിറ്റുകളെ അപേക്ഷിച്ച് വില്‍പ്പനയില്‍ 17.39 ശതമാനം വര്‍ധനവോടെ പ്രതിമാസ വില്‍പ്പനയിലും കമ്പനി മുന്നിട്ടു നില്‍ക്കുന്നു. അതേസമയം ഓല ഇലക്ട്രിക്, ടിവിഎസ് എന്നിവയുള്‍പ്പെടെയുള്ള […]

Posted inപുസ്തകങ്ങൾ

കൂടരഞ്ഞിദേശം കോലോത്തും കടവ് അംശം

ഐതിഹ്യങ്ങളും മിത്തുകളുംകൊണ്ടുള്ള കഥാസമ്പന്നതയാണീ നോവല്‍ അനാവരണം ചെയ്യുന്നത്. അറേബ്യയിലെ മക്കനഗരത്തില്‍നിന്നും തുടങ്ങി ഉരാക്ക് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിലൂടെ വളര്‍ന്നു വികസിക്കുന്ന നോവല്‍ ചരിത്രത്തിന്റെയും കാലത്തിന്റെയും അപ്പുറം സഞ്ചരിക്കുന്നു. അമ്പലവും പള്ളിയും യക്ഷനും യക്ഷിണിയും പൂജാരിയും കഥയില്‍ പടരുമ്പോഴും ജീവിതത്തിന്റെ ദുരൂഹമായ ജൈവവികാരങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നു. കൂടരഞ്ഞി ദേശത്തിന്റെ വാമൊഴിവഴക്കങ്ങളിലൂടെ ധാരാളം കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ നോവല്‍ വ്യത്യസ്തമായ വായനാനുഭവമാണ്. ഒരു ദേശത്തെ തോറ്റിയുണര്‍ത്തുന്ന രചന. ‘കൂടരഞ്ഞിദേശം കോലോത്തും കടവ് അംശം’. അന്‍വര്‍ […]

Posted inആരോഗ്യം

കൊതുക് തിരി ഗന്ധം അര്‍ബുദത്തിനും കാരണമായേക്കാം

കൊതുകിന് മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തിനും കൊതുക് തിരികള്‍ മാരകമാണ്. കൊതുക് തിരികള്‍ കത്തിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിലേക്ക് വരെ നയിച്ചേക്കാം. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ പരമാവധി ഇത്തരം കൊതുകു തിരികള്‍ കത്തിക്കാതിരിക്കാന്‍ ശ്രമിക്കുന്നതാണ് ഉത്തമം. ഇതിന് പകരമായി കൊതുക് വലകള്‍, ഫുള്‍സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇന്ന് ഒട്ടു മിക്ക വീടുകളിലും ഓഫീസുകളിലുമൊക്കെ ഇത്തരം കൊതുക് തിരികള്‍ ഉപയാഗിക്കുന്നുണ്ട്. ഇവയില്‍ അലുമിനിയം, ക്രോമിയം, ടിന്‍ തുടങ്ങിയ ഘനലോഹങ്ങള്‍, കീടനാശിനികള്‍, പൈറെത്രിന്‍സ് പോലുളള സുഗന്ധ പദാര്‍ത്ഥങ്ങള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ  ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ  ഉത്തരവാദിത്വമില്ലെന്ന് സര്‍ക്കാര്‍‍.ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് വിശദീകരണം.കോര്‍പ്പറേഷൻ കാര്യക്ഷമമാക്കാൻ പരിഷ്ക്കരണങ്ങള്‍ സര്‍ക്കാര്‍ മുന്നേട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാൻ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല.ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട്  കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി.കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി.ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നേരിയ കുറവ്. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 2994 പോസിറ്റീവ് കേസുകളാണ്. 16354 പേരാണ് ഇപ്പോൾ കൊവിഡ് ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 1840 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ 10 രൂപ കൂടി വർദ്ധിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചത്. 20 ന് പകരം 30 രൂപ കൂടുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വിൽപ്പന നികുതി വർദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വർദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്ക്കോ അറിയിച്ചു.