Posted inടെക്നോളജി

‘ലോക്ക് ചാറ്റ്’ ഫീച്ചറുമായി വാട്ട്സ്ആപ്പ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമായ വാട്ട്സ്ആപ്പ് വീണ്ടുമൊരു കിടിലന്‍ ഫീച്ചറുമായി എത്തുകയാണ്. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പില്‍ പുതിയ ‘ലോക്ക് ചാറ്റ്’ സവിശേഷത പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്. ഏറ്റവും സ്വകാര്യമായ ചാറ്റുകള്‍ ലോക്ക് ചെയ്യാനും മറച്ചുവെക്കാനും ഉപയോക്താക്കളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഒരു ചാറ്റ് ലോക്ക് ചെയ്തുകഴിഞ്ഞാല്‍, ഉപയോക്താവിന്റെ വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ച് മാത്രമേ അത് പിന്നീട് ആക്സസ് ചെയ്യാന്‍ കഴിയൂ, ഇത് മറ്റാര്‍ക്കും തുറന്ന് വായിക്കാന്‍ സാധിക്കില്ല. അതുപോലെ, ലോക്ക് ചെയ്യുന്ന ചാറ്റുകളിലെ മീഡിയാ ഫയലുകള്‍ ഗാലറിയിലേക്ക് ശേഖരിക്കപ്പെടില്ല. […]

Posted inവിനോദം

‘കുറുക്കന്‍’ സിനിമയുടെ ഫസ്റ്റ് ലുക്ക്

ശ്രീനിവാസനും വിനീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘കുറുക്കന്‍’. നവാഗതനായ ജയലാല്‍ ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ‘കുറുക്കന്‍’ എന്ന സിനിമയുടെ കൗതുകമാര്‍ന്ന ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ശ്രുതി ജയന്‍, സുധീര്‍ കരമന, മാളവികാ മേനോന്‍, അന്‍സിബാ ഹസ്സന്‍, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാല്‍, ജോജി, ജോണ്‍, ബാലാജി ശര്‍മ്മ ,കൃഷ്ണന്‍ ബാലകൃഷ്ണന്‍, അസീസ് നെടുമങ്ങാട് നന്ദന്‍, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ […]

Posted inവിനോദം

ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് ആഷിഖ് അബു

ബാബുരാജിന്റെ ഗാനങ്ങള്‍ നിയമപരമായി സ്വന്തമാക്കിയതെന്ന് സംവിധായകന്‍ ആഷിഖ് അബു. ഗാനങ്ങളുടെ പകര്‍പ്പാവകാശം ഉള്ളവര്‍ക്ക് പ്രതിഫലം നല്‍കി കരാറാക്കിയാണ് നീലവെളിച്ചം സിനിമയില്‍ ഉപയോഗിച്ചത്. ബാബുരാജിന്റെ സംഗീതത്തിലെ സ്വാഭാവികതയും മാസ്മരികതയും റീമിക്‌സ് ഗാനങ്ങള്‍ നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. ഗാനങ്ങള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് ബാബുരാജിന്റെ മകന്‍ എംഎസ് ജബ്ബാര്‍ നോട്ടീസ് നല്‍കിയിരുന്നു. 1964 ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുതിയ ഗായകരെ ഉപയോഗിച്ചോ അല്ലാതെയോ, പുതിയ ഓര്‍ക്കസ്‌ട്രേഷനോടു കൂടി പുനര്‍നിര്‍മ്മിച്ച് ഉപയോഗിക്കാനുള്ള അനുമതിയും അവകാശവും ഗാനരചയിതാവായ പി ഭാസ്‌കരനില്‍ […]

Posted inഓട്ടോമോട്ടീവ്

ആള്‍ട്ടോ 800 ഇനിയില്ല, ഉല്‍പാദനം നിര്‍ത്തി മാരുതി!

രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തില്‍ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആള്‍ട്ടോ 800- ന്റെ നിര്‍മ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ട്ടോ 800- ന് ഇന്ത്യന്‍ വിപണിയില്‍ ആരാധകര്‍ ഏറെയാണ്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് മോഡല്‍ കൂടിയാണ് ആള്‍ട്ടോ 800. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായ ബിഎസ് 6 രണ്ടാംഘട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ഈ മോഡലുകള്‍ നിര്‍ത്തലാക്കുന്നത്. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ചെറിയ ചെലവില്‍ […]

Posted inപുസ്തകങ്ങൾ

നേതാവ് ലഡുവിലെ മുന്തിരിയല്ല

അനേകം കുട്ടിലഡുക്കള്‍ കൊണ്ടുണ്ടാക്കിയ മുട്ടന്‍ ലഡുവിനു മുകളില്‍ നേതാവു ചമഞ്ഞിരിക്കുന്ന മുന്തിരിയുടെ ഞെളിഞ്ഞിരിപ്പില്‍ ഒരു താന്‍പ്രമാണിത്തമില്ലേ? പല പ്രസ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും അങ്ങനെ പ്രമാണി ചമയുന്നവരുണ്ട്. കൂട്ടായ്മയ്ക്കു ചേരാത്ത ചില പെരുമാറ്റങ്ങള്‍, അരുതാത്ത വര്‍ത്തമാനങ്ങള്‍. അത്തരം ചേരാത്ത മുന്തിരികളെക്കുറിച്ചാണ് ഈ ലഡു മുന്തിരി പുസ്തകം. രുചിക്കുക, ആസ്വദിക്കുക. പഞ്ചാരരോഗികള്‍ക്കും നിഷിദ്ധമല്ലിത്. ‘നേതാവ് ലഡുവിലെ മുന്തിരിയല്ല’. ജോര്‍ജ് പുളിക്കന്‍. മനോരമ ബുക്‌സ്. വില: 140 രൂപ.  

Posted inആരോഗ്യം

സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല!

സ്ഥിരമായി തണുത്ത വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. തണുത്ത വെള്ളം അതായത് ഐസ് വെള്ളം കുടിയ്ക്കുമ്പോള്‍ രക്തധമനികള്‍ ചുരുങ്ങുന്നു. രക്തപ്രവാഹം കുറയും. ഇത് ദഹനപ്രക്രിയയെ വിപരീതമായി ബാധിയ്ക്കുന്നു. ശരീരത്തിന്റെ താപനില 37 ഡിഗ്രി സെല്‍ഷ്യസാണ്. തണുത്ത വെള്ളം കുടിയ്ക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന താപവ്യത്യാസം കുറയ്ക്കാന്‍ ദഹനമടക്കമുള്ള മറ്റു കാര്യങ്ങള്‍ക്കുപയോഗിയ്ക്കുന്ന ഊര്‍ജ്ജം ശരീരത്തിന് ഇതിനായി ഉപയോഗിയ്ക്കേണ്ടി വരും. ഇത് ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നത് തടയും. തണുത്ത വെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ഇട വരുത്തും. തണുത്ത വെള്ളം ശ്വാസനാളിയുടെ ലൈനിംഗിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുല്‍ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ നാളെ നേരിട്ട് ഹാജരാകും

രാഹുല്‍ഗാന്ധി സൂറത്ത് സെഷന്‍സ് കോടതിയില്‍ നാളെ നേരിട്ട് ഹാജരാകും. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടും. കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ 23നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും, പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശവും നല്‍കി.കുറ്റവും, ശിക്ഷയും കോടതി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയും നീങ്ങും. […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആരോഗ്യ വകുപ്പിൽ പിൻവാതിൽ നിയമനമെന്ന് യൂത്ത് ലീഗ്

ആരോഗ്യ വകുപ്പിൽ പിൻവാതിൽ നിയമനമെന്ന് യൂത്ത് ലീഗ് . ആയുർവേദം, ഹോമിയോ വകുപ്പുകളിൽ മാനദണ്ഡമില്ലാതെ നിയമനങ്ങളെന്നാണ് പി കെ ഫിറോസിന്റെ ആരോപണം.പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെ നിയമിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. മലപ്പുറത്ത് മാത്രം എഴുപത്തിനാല് പാർട്ടി നിയമനങ്ങളെന്നും, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ റദ്ദാക്കി സമഗ്ര അന്വേഷണം വേണമെന്നും ഇല്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീഴ്ച്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തെന്ന് സി കെ ആശ

വൈക്കം സത്യാഗ്രഹ ആഘോഷത്തിന്റെ പത്രപരസ്യത്തിൽ തന്റെ പേര് ഒഴിവാക്കിയതിൽ പി ആർ ഡിയെ വിമർശിച്ച് സി കെ ആശ എം എൽ എ. വീഴ്ച്ച ഉണ്ടായത് പി ആർ ഡി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നാണെന്നും പരിപാടിയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എം എൽ എ വെളിപ്പെടുത്തി. അതോടൊപ്പം വൈക്കത്തെ സി പി ഐ എം എൽ എ യുടെ പേരൊഴിവാക്കി പരസ്യം നൽകിയ പി ആർ ഡിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും പരാതി നൽകി വകുപ്പ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീർത്ഥാടക സംഘത്തിന്റെ ബസ് മറിഞ്ഞു 3 മരണം 40 പേർക്ക് പരിക്ക്

തൃശൂർ ഒല്ലൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നെല്ലിക്കുന്ന് സ്വദേശികളായ 3 പേർ മരിച്ചു, 40 പേർക്ക് പരിക്കുണ്ട്.പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.