പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി. നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിക്കുമായിരുന്നു. ഐക്യമാണ് പ്രധാനം. പ്രതിപക്ഷ ഐക്യവേദിയുടെ നേതൃസ്ഥാനം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം. അഞ്ചു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക്ുസാധ്യത. നീതിനിര്‍വഹണത്തില്‍ ലോകായുക്ത പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയെന്നും ലോകായുക്ത രാജിവയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ അഴിമതിക്കു സംരക്ഷണമൊരുക്കാന്‍ അസംബന്ധങ്ങള്‍ കുത്തിനിറച്ച വിചിത്രമായ ഉത്തരവ് നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. സുധാകരന്‍ […]
അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി
അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന്‍ കുഴഞ്ഞു വീണത്. വേഗത്തില്‍ തന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാനുള്ള […]
അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണവുമായി സെബി
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അദാനി ഗ്രൂപ്പിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ചില വിദേശ കമ്പനികളുമായുള്ള ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. ഗൗതം അദാനിയുടെ ജ്യേഷ്ഠന്‍ വിനോദ് അദാനിയുടെ ഉടമസ്ഥതതയിലുള്ളതെന്നു കരുതപ്പെടുന്ന മൂന്ന് വിദേശ സ്ഥാപനങ്ങളുമായുള്ള അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ ‘ബന്ധപ്പെട്ട കക്ഷി’ നിയമങ്ങളുടെ ലംഘനം നടന്നതായി സംശയിച്ചുകൊണ്ടാണ് അന്വേഷണം. മൗറിഷ്യസ് ആസ്ഥാനമായുള്ള ക്രുനാല്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, ഗാര്‍ഡേനിയ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ്, ദുബായ് ആസ്ഥാനമായുള്ള ഇലക്ട്രോജന്‍ ഇന്‍ഫ്രാ എന്നിവയാണ് […]
വീണ്ടും പിന്നണി ഗായകനായി ഇന്ദ്രജിത്ത്
അഭിനേതാവ് എന്നതുപോലെ നല്ല ഗായകന്‍ കൂടിയാണ് ഇന്ദ്രജിത്ത്. നവാഗതനായ സനല്‍ വി. ദേവ് സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രജിത്ത് ഗാനം ആലപിച്ചത്. രഞ്ജിന്‍ രാജിന്റെ സംഗീതത്തിലാണ് പുതിയ ഗാനം. ഗാനം ആലപിക്കുന്നതിന്റെ സന്തോഷം ചിത്രം പങ്കുവച്ച് ഇന്ദ്രജിത്ത് ആരാധകരെ അറിയിച്ചു. ചിത്രത്തിലെ നായകനും ഇന്ദ്രജിത്ത് ആണ്. മുല്ലവള്ളിയും തേന്‍മാവും, ഹാപ്പി ഹസ്ബന്‍ഡ്‌സ്, നായകന്‍, ചേകവര്‍, അരികില്‍ ഒരാള്‍, മസാല റിപ്പബ്‌ളിക്, ഏഞ്ചല്‍സ്, അമര്‍ അക്ബര്‍ അന്തോണി, മോഹന്‍ലാല്‍, ആഹാ എന്നീ ചിത്രങ്ങളില്‍ […]
ദിലീപ് ചിത്രത്തില്‍ രാധിക ശരത്കുമാര്‍
രാമലീലയ്ക്കുശേഷം ദിലീപ് ചിത്രത്തില്‍ രാധിക ശരത്കുമാര്‍. വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് രാധിക ശരത്കുമാര്‍ ദിലീപ് ചിത്രത്തിന്റെ ഭാഗമാകുന്നത്. രാമലീലയില്‍ രാമനുണ്ണി എന്ന മകനായി ദിലീപും അമ്മ രാഗിണിയായി രാധികയും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് എന്നീ ചിത്രങ്ങള്‍ക്കുശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 15ന് കൊച്ചിയില്‍ ആരംഭിക്കും. ചിത്രത്തില്‍ നാലു നായികമാരുണ്ട്. ജോണി ആന്റണിയാണ് മറ്റൊരു പ്രധാന താരം. പതിനഞ്ച് ദിവസത്തെ ചിത്രീകരണമാണ് ഇപ്പോള്‍ പ്‌ളാന്‍ […]
പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുമായി ഹോണ്ട
ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂടി അവതരിപ്പിക്കും. അവയിലൊന്ന് ഫിക്സഡ് ബാറ്ററി മോഡല്‍ ആയിരിക്കുമ്പോള്‍, മറ്റൊന്ന് സ്വാപ്പ് ചെയ്യാവുന്ന ബാറ്ററിയായിരിക്കും. ആഭ്യന്തരമായി നിര്‍മ്മിക്കുന്ന മോട്ടോറുകള്‍, ബാറ്ററികള്‍, പവര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ എന്നിവ ആയിരിക്കും ഈ മോഡലുകളില്‍ ഉപയോഗിക്കുക. കര്‍ണാടകയിലെ ഹോണ്ടയുടെ നര്‍സപുര പ്ലാന്റില്‍ വരുന്ന ‘ഫാക്ടറി ഇ’ എന്ന പുതിയ സൗകര്യത്തിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറി ഇലക്ട്രിക് മോഡലുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, […]
നിലാവൊഴുകുന്നു
മൂല്യങ്ങള്‍ക്കനുസരിച്ച് ജീവിക്കുമ്പോള്‍ ഉള്ളില്‍ത്തട്ടിയ അനുഭവങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ നമ്മോടു പറയുകയാണ് ഹുസൈന്‍ തട്ടത്താഴത്ത്. ആ നേര്‍മ്മയാണ് ഈ കുറിപ്പുകളെ സചേതനമാക്കുന്ന പ്രധാനഘടകം. ഇതിലൊരു കുറിപ്പില്‍ ജീവിതത്തെ ആദരവോടെ കാണുക എന്നൊരു പ്രയോഗമുണ്ട്. ജീവിതത്തെ ആദരവോടെ കാണുന്നതിന്റെ രീതിയാണ് ഹുസൈന്‍ തട്ടത്താഴത്തിന് എഴുത്ത്. അനുഭവക്കുറിപ്പുകളാണിവ. അവയുടെ പശ്ചാത്തലം മുന്‍നിര്‍ത്തി നാട്ടിലും പുറത്തും എന്നു വിഭജിക്കാം. നാടനും പ്രവാസിയുമായി പകര്‍ന്നാടിക്കൊണ്ടിരിക്കുന്നയാളാണ് ഇന്നു മലയാളി. ഈ പകര്‍ന്നാട്ടമാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യമെന്നു ചുരുക്കിപ്പറയാം. ഗൃഹാതുരതയിലും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലും ഇറങ്ങിനില്‍ക്കുന്ന അനുഭവക്കുറിപ്പുകളുടെ സമാഹാരം. […]
കാന്‍സര്‍ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികള്‍
നമ്മള്‍ കഴിക്കുന്ന പല ഭക്ഷണങ്ങളിലും കാന്‍സര്‍ കോശങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. അതിനാല്‍ തന്നെ ആഹാരകാര്യങ്ങളില്‍ ശ്രദ്ധ അനിവാര്യമാണ്. ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ചില പച്ചക്കറികള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരമായ കോശങ്ങളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. ഇതില്‍ കാന്‍സര്‍ രോഗത്തെ തടയുന്ന അഞ്ച് പച്ചക്കറികള്‍ നോക്കാം. സള്‍ഫോറാഫെയ്ന്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. നാഷണല്‍ ലൈബ്രറി ഒഫ് മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം സ്തനാര്‍ബുദത്തിന്റെ സാദ്ധ്യത കുറയ്ക്കാന്‍ സള്‍ഫോറാഫെയ്ന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, കെ, എ, […]
മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാംഗം കപിൽ സിബൽ
പശ്ചിമ ബംഗാളിലും ബിഹാറിലും നടന്ന വർഗീയ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാംഗം കപിൽ സിബൽ. വിഷയത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും നിശ്ശബ്ദത പാലിക്കുകയാണെന്ന് പറഞ്ഞ കപിൽ, രാജ്യത്ത് പടരുന്ന വിദ്വേഷത്തിന്റെ തീ തടയാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.വിദ്വേഷ പ്രചാരണങ്ങൾ രാഷ്ട്രീയക്കാർക്കും രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾക്കും മാത്രമേ ഗുണം ചെയ്യുന്നുള്ളൂ. സാധാരണക്കാരാണ് ഈ വിദ്വേഷത്തിന്റെ ഇരകൾ. നരേന്ദ്ര മോദിയും അമിത് ഷായും ഈ വിഷയത്തിൽ മൗനം വെടിയണം. എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും, വർഗീയ കലാപങ്ങളെ അപലപിക്കാൻ […]
തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി
തിരുവനന്തപുരം ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളി. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം നടക്കുന്നതിനിടെയാണ് കയ്യാങ്കളി. ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം.ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിന് നേരെ കയ്യേറ്റശ്രമമുണ്ടായെന്നാണ് പരാതി. ശശി തരൂര്‍ എംപിയുടെ ഓഫീസ് സ്റ്റാഫ് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന് തമ്പാനൂര്‍ സതീഷ് ആരോപിച്ചു.തിരുവനന്തപുരത്ത് ഡിസിസിയിലെ വിഭാഗീയതയുടെ ഏറ്റവും പുതിയ തെളിവാണ് ഇന്നത്തെ കയ്യാങ്കളി. രാവിലെ പതിനൊന്ന് മണിയോടെയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ അവലോകനവുമായി ബന്ധപ്പെട്ട യോഗം തിരുവനന്തപുരം ഡിസിസിയില്‍ വിളിച്ചത്. ഓരോ […]
