ആരോഗ്യ വകുപ്പിൽ പിൻവാതിൽ നിയമനമെന്ന് യൂത്ത് ലീഗ് . ആയുർവേദം, ഹോമിയോ വകുപ്പുകളിൽ മാനദണ്ഡമില്ലാതെ നിയമനങ്ങളെന്നാണ് പി കെ ഫിറോസിന്റെ ആരോപണം.പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെ നിയമിക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. മലപ്പുറത്ത് മാത്രം എഴുപത്തിനാല് പാർട്ടി നിയമനങ്ങളെന്നും, താൽക്കാലിക നിയമനങ്ങൾ ഉൾപ്പെടെ റദ്ദാക്കി സമഗ്ര അന്വേഷണം വേണമെന്നും ഇല്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ആരോഗ്യ വകുപ്പിൽ പിൻവാതിൽ നിയമനമെന്ന് യൂത്ത് ലീഗ്
