അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്കുള്ള യൂസർ ഫീ നിർബന്ധമാക്കി സർക്കാർ. കുടിശിക വരുത്തിയാൽ വസ്തുനികുതിയിൽ ഉൾപ്പെടുത്തി ഈടാക്കുമെന്നും ബിപിഎൽ വിഭാഗക്കാർക്കും ഇളവില്ലെന്നും മാലിന്യ ശേഖരണത്തിലും സംസ്ക്കരണത്തിലും ഫലപ്രദമായ ഇടപെടൽ ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും വിശദീകരണം.നിശ്ചിത ഫീസ് നൽകാൻ ആളുകൾ തയ്യാറാകുന്നില്ലെന്നും മാലിന്യമെടുക്കാൻ ഹരിത കർമ്മ സേനാംഗങ്ങൾ സ്ഥിരമായി എത്തുന്നില്ല എന്നും പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
അജൈവമാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേനയ്ക്കുള്ള യൂസർ ഫീ നിർബന്ധമാക്കി സർക്കാർ
