ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്ക് സ്ഥലംമാറ്റി കെഎസ്ആര്‍ടിസി.കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂണിയന് സംസ്ഥാന കമ്മിറ്റി അംഗവും കൂടിയാണ് അഖില.ശമ്പളരഹിത സേവനം 41-ാം ദിവസം എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്ത്തിപ്പെടുത്തുന്നതായിരുന്നന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞു.
ബാഡ്ജ് കുത്തി പ്രതിഷേധിച്ച കണ്ടക്ടർക്ക് പാലായിലേക്ക് സ്ഥലംമാറ്റം
