ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു.ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തേറി വന്ന യേശുവിന്റെ ജറുസലം യാത്രയുടെ പ്രതീകമായുള്ള പ്രദക്ഷിണവും ഒലിവ് ചില്ലകൾക്കു പകരമായുള്ള കുരുത്തോലകളും ഈ ദിവസത്തെ മനോഹര കാഴ്ചയാണ്. വിശുദ്ധ വാരാചരണത്തിനു ഇന്നത്തെ ചടങ്ങുകളോടെ തുടക്കമായി.പെസഹ വ്യാഴം, ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികൾക്ക് വിശുദ്ധ വാരം പൂർത്തിയാകുന്നത്.
ഇന്ന് ഓശാന ഞായർ
