കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് വാർഷികാഘോഷം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. വികസന പ്രവർത്തനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ വിമർശനം ഉന്നയിക്കാം. എന്നാൽ, അത്തരത്തിലുള്ള ഒരു വിമർശനവും പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് കേൾക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രതിപക്ഷം ഭരിച്ചിരുന്നപ്പോൾ അഴിമതിയുടെ നാടായിരുന്നു കേരളം. അതിൽ നിന്ന് സംസ്ഥാനം ഒരുപാട് മാറിയതിന്റെ അസ്വസ്ഥതയാണ് അവർക്ക്. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയവരാണ്. അതുകൊണ്ടാണ് അവർ വൈക്കം സത്യാഗ്രഹത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾ ബഹിഷ്കരിച്ചത്. ഇങ്ങനെയാണോ ജനാധിപത്യത്തിൽ പെരുമാറേണ്ടത് എന്ന ചോദ്യം മുഖ്യമന്ത്രി ഉന്നയിച്ചു.
കേരളം തകരുമ്പോൾ സന്തോഷം കൊള്ളുന്ന മനസ്സാണ് പ്രതിപക്ഷത്തിന് എന്ന വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
