Posted inആരോഗ്യം

അവഗണിക്കരുത്, ഡീപ് വെയ്ന്‍ ത്രോംബോസിസ്!

ആഴത്തിലുള്ള രക്തധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ഡീപ് വെയ്ന്‍ ത്രോംബോസിസ്. കാലുകളെയാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ഇത്തരം ക്ലോട്ടുകള്‍ രൂപപ്പെടുന്നത് കാലുകളില്‍ നീര്‍ക്കെട്ട് പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകാറുണ്ട്. ദീര്‍ഘനേരം ഓരേ രീതിയില്‍ തന്നെ ഇരിക്കുന്നതും കിടക്കുന്നതുമെല്ലാം കാലുകളിലെ രക്തക്കുഴലുകളില്‍ ക്ലോട്ട് രൂപപ്പെടാന്‍ കാരണമാകും. ഡീപ് വെയ്ന്‍ ത്രോംബോസിസ് നിസാരമായി കണ്ട് അവഗണിക്കുന്നത് അപകടമാണ്. കാരണം ഇത് ധമനികളിലെ ക്ലോട്ട് പിന്നീട് രക്തചംക്രമണ സംവിധാനത്തിലേക്ക് നീങ്ങി ശ്വാസകോശത്തില്‍ നിന്നുള്ള രക്തമൊഴുക്കിനെ തടയാന്‍ കാരണമായേക്കാം. പള്‍മനറി എംബോളിസം എന്നാണ് ഇതിനെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എലത്തൂരിൽ ട്രെയിനു തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും

എലത്തൂരിൽ ട്രെയിനു തീ വെച്ച സംഭവം 18 അം​ഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കൽ പൊലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയിൽ നിന്നും അന്വേഷണ മികവുള്ള ഉദ്യോ​ഗസ്ഥരെയാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജ്, താനൂർ ഡിവൈഎസ്പി ബെന്നി എന്നിവരാണ് സംഘത്തിലുള്ളത്. ഇത് കൂടാതെ റെയിൽവേ […]

Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  കോഴിക്കോട് ട്രെയിന്‍ കത്തിക്കല്‍ കേസിലെ പ്രതി നോയിഡ സ്വദേശി ഷെഹറുഖ് സെയ്ഫിയാണെന്നു പോലീസ്. മുപ്പതുകാരനായ ഈയാള്‍ നിര്‍മാണ തൊഴിലാളിയാണ്. അശോകപുരത്താണു താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ തേടി അശോകപുരത്ത് പോലീസ് എത്തിയെങ്കിലും രേഖാചിത്രത്തിലുള്ളയാളെ ആരും തിരിച്ചറിഞ്ഞില്ല. ജോലി ചെയ്തിരുന്ന സ്ഥലത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതിയുടെ ബാഗില്‍നിന്നു ലഭിച്ച ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. ട്രെയിന്‍ കത്തിക്കല്‍ കേസ് അന്വേഷിക്കാന്‍ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി പി. വിക്രമന്റെ നേതൃത്വത്തില്‍ 18 അംഗ പ്രത്യേക സംഘം. എഡിജിപി എംആര്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ് ലോകയുക്തയുടെ വിശാല ബെഞ്ച് ഈ മാസം 12 നു പരിഗണിക്കും. ഭിന്നാഭിപ്രായത്തെ തുടര്‍ന്നായിരുന്നു രണ്ടംഗ ബെഞ്ച് ഹര്‍ജി വിശാല ബെഞ്ചിനു വിട്ടത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ജസ്റ്റിസുമാരായ ഹാറൂണ്‍ അല്‍ റഷീദ്,ബാബു മാത്യു പി.ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടതാണ് വിശാല ബെഞ്ച്.ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ടോ എന്ന കാര്യത്തിലും മന്ത്രിസഭ എടുത്ത തീരുമാനത്തില്‍ അന്വേഷണം നടത്താന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലുമായിരുന്നു രണ്ടംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി

അരിക്കൊമ്പന്‍ കേസില്‍ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. സ്ഥിതി അവലോകനം ചെയ്യാന്‍ നാളെ പത്ത് മണിക്ക് വീണ്ടും യോഗം ചേരുമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രമേശ് ബാബു അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് വിദഗ്ധസമിതി ഉടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.ആനയിറങ്കലില്‍ നിന്നാണ് വിദഗ്ധസമിതി സന്ദര്‍ശനം തുടങ്ങിയത്. അരിക്കൊമ്പന്‍ തകര്‍ത്ത റേഷന്‍ കടയും ലയവും സംഘം പരിശോധിച്ചു. കൊച്ചുകുട്ടികള്‍ അടക്കം പരാതിയുമായി സമിതി അംഗങ്ങള്‍ക്ക് മുന്നിലെത്തി.അരികൊമ്പന്റെ ആക്രമണം സ്ഥിരമായുള്ള പന്നിയാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട സന്ദര്‍ശിച്ച ശേഷം നാട്ടുകാരില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്

കോഴിക്കോട് എലത്തൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഇതിനിടയിലാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ് പുറത്തുവിടുന്നത്.പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സമഗ്രമായ അന്വേഷണമുണ്ടാകുമെന്ന് കണ്ണൂരിലെത്തിയ ഡിജിപി അറിയിച്ചു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന

ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് സൂചന.കാപ്പാട് സ്വദേശിയാണ് ഇയാളെന്നാണ് വിവരം. സംഭവം നടന്ന് ഏതാണ്ട് രണ്ട ്മണിക്കൂറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ബാഗും ഫോണും കൈവശമുണ്ടായിരുന്നു. ഇയാളെ മറ്റൊരാള്‍ വന്ന് കൂട്ടികൊണ്ട് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.വലിയ പൊലീസ് സന്നാഹവും ആള്‍ക്കൂട്ടവും ഉളള സ്ഥലത്ത് അക്രമി രണ്ട് മണിക്കൂറോളം നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.ആ ദൃശ്യങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേേഷണം പൊലീസ് അവസാനിപ്പിച്ചെന്നാണ് സൂചന.വിശദമായ അന്വേഷണം പോലീസ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി എന്‍.ക്യു.എ.എസ് അംഗീകാരം ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം (നാഷണൽ  ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് ) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്തെ 160 ആശുപത്രികള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയെടുക്കാനായതെന്നും മന്ത്രി വ്യക്തമാക്കി.കോഴിക്കോട് എഫ്എച്ച്സി ചെക്കിയാട് 92% സ്‌കോറും, പത്തനംതിട്ട എഫ്എച്ച്സി ചന്ദനപ്പള്ളി 90% സ്‌കോറും, കൊല്ലം എഫ്എച്ച്സി അഴീക്കല്‍ 93% സ്‌കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്. സംസ്ഥാനത്തെ കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി മികച്ച സംവിധാനങ്ങളും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രാഹുൽ ഗാന്ധിക്ക് ഈ മാസം പതിമൂന്ന് വരെ ജാമ്യം

രാഹുൽ ഗാന്ധിക്ക് ഈ മാസം പതിമൂന്ന് വരെ ജാമ്യം. അദ്ദേഹംസൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകി. കേസ് ഈ മാസം പതിമൂന്നിന് വീണ്ടും പരിഗണിക്കും. മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ടു വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആ ശിക്ഷാവിധി നടപ്പിലാക്കുന്നതിന് മുപ്പത് ദിവസത്തേക്ക് സ്റെറ നൽകിയിരുന്നു. അപ്പീലിൽ തീരുമാനമുണ്ടാകുന്നതു വരെ അദ്ദേഹത്തിന് ജയിലിൽ പോകേണ്ടി വരില്ല. പക്ഷെ അയോഗ്യനാക്കിയ നടപടി തുടരേണ്ടി വരും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ പൊളിച്ച് മാറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ രാമനവമി ആഘോഷത്തിനിടെ ശ്രീ ബലേശ്വർ ജുലേലാൽ ക്ഷേത്രത്തിലെ കിണറിന്റെ മേൽക്കൂര തകർന്ന് മുപ്പത്തിയാറ് പേരുടെ ജീവനെടുത്ത  ക്ഷേത്രത്തിലെ അനധികൃത നിര്‍മ്മിതികള്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ പൊളിച്ച് മാറ്റി.അപകടമുണ്ടായ ക്ഷേത്രത്തിലെ പടിക്കിണറിനോട് ചേര്‍ന്ന് അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നിരുന്നുവെന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ കനത്ത പൊലീസ് കാവലിൽ രണ്ട് ബുള്‍ഡോസറുകളുമായെത്തിയാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. അടുത്തിടെ നടന്ന പരിശോധനയില്‍ പടിക്കിണറുള്‍പ്പടെയുള്ള ക്ഷേത്രനിര്‍മിതികള്‍ കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചു നിർമിച്ചതാണെന്ന് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കിണര്‍ […]