സംസ്ഥാനത്തു മുന്നൂറ് ചതുരശ്ര മീറ്റർ വരെയുള്ള വീട് ഉൾപ്പെടെ ലോ റിസ്ക് കെട്ടിടങ്ങൾക്ക് അപേക്ഷിച്ചാൽ ഉടൻ കെട്ടിട നിർമാണ പെർമിറ്റ് നൽകുന്നതു നഗരസഭകളിൽ നടപ്പിലാക്കി തുടങ്ങി. ആദ്യ ദിനമായ ശനിയാഴ്ച്ച വന്ന പതിനൊന്ന് അപേക്ഷകളിലും ചുരുങ്ങിയ സമയം കൊണ്ട് കംപ്യൂട്ടർ സംവിധാനം തന്നെ പരിശോധിച്ച് പെർമിറ്റുകൾ അനുവദിച്ചതായി അധികൃതർ പറഞ്ഞു. പെർമിറ്റ് ഫീസ് അടച്ച വ്യക്തികൾക്കു ശനിയാഴ്ച്ച തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ഓൺ ലൈനിൽ ലഭിച്ചു. മറ്റുള്ളവർക്ക് ഫീസ് അടച്ചാലുടൻ ലഭ്യമാകുമെന്നും, അടുത്ത ഘട്ടമായി പഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.
അപേക്ഷിച്ചാലുടൻ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കുന്ന നടപടികൾക്ക് നഗരസഭകളിൽ തുടക്കമായി
