അപകീർത്തി കേസിൽ അപ്പീൽ നൽകാനായി രാഹുൽ ഗാന്ധി സൂറത്തിലേക്ക് പുറപ്പെട്ടു. സെഷൻസ് കോടതിയിൽ രാഹുൽ നേരിട്ട് ഹാജരാകും.രാഹുലിന് സൂറത്ത് മജിസ്ട്രേട്ട് കോടതി 2 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കോടതി വിധി വന്ന് 12–ാം ദിവസമാണ് അപ്പീല്‍ നല്‍കുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ലോക്സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയും ചെയ്തിരുന്നു. അപ്പീൽ നൽകാതെ ജയിലിൽ പോകാനായിരുന്നു രാഹുലിന്റെ തീരുമാനമെങ്കിലും പാർട്ടി നിയമ സെൽ അപ്പീൽ നൽകാൻ തീരുമാനിക്കുകയായിരുന്നു.
അപകീർത്തി കേസിൽ അപ്പീൽ നൽകാനായി രാഹുൽ ഗാന്ധി സൂറത്തിലേക്ക് പുറപ്പെട്ടു
