വൈക്കം ഡിപ്പോയിലെ കണ്ടക്റ്ററായ അഖില എസ് നായരെ വൈക്കത്ത് നിന്നും പാലായിലേക്ക് സ്ഥലംമാറ്റി കൊണ്ടുള്ള ഉത്തരവ് റദ്ദാക്കി. അതേസമയം അഖില പ്രദര്‍ശിപ്പിച്ച ബാഡ്ജിലെ കാര്യങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. അഖിലയ്ക്കെതിരായ നടപടി സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.
വനിതാ കണ്ടക്റ്ററെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി
