സിബിഐ യുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ന്യൂസൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സിബിഐയുടെ വിശ്വാസ്യത കൂടുന്നുവെന്നും, നീതിയുടെ ബ്രാൻഡ് അംബാസിഡറാണ് സി ബി ഐ എന്നും പ്രധാനമന്ത്രി പറഞ്ഞു.വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലും സിബിഐ ലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്വർണമെഡലും പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി സമ്മാനിക്കും. ഷില്ലോങ്ങ്, പൂനെ, നാഗ്പൂർ എന്നിവിടങ്ങളിൽ പുതിയ ഓഫീസ് സമുച്ചയങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രകാശനം ചെയ്യും. സിബിഐ ടെ ട്വിറ്റർ ഹാൻഡിലും അദ്ദേഹം പുറത്തിറക്കും.
സിബിഐ യുടെ വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
