എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന് ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്. എലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. എലത്തൂരില്‍ മരിച്ച മൂന്ന് പേര്‍ക്കുള്ള ധനസഹായം കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു. ട്രെയിനില്‍ വച്ച് ഉണ്ടായ അപകടങ്ങള്‍ക്ക് റെയില്‍വേയാണ് ധനസഹായങ്ങള്‍ നല്‍കേണ്ടത്. ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എലത്തൂരില്‍ റെയില്‍വേ സ്റ്റേഷന് ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എ കെ ശശീന്ദ്രന്
