മധുവിന്റെ കേസ് നടത്തിപ്പിൽ സർക്കാരും പ്രോസിക്യൂഷനും പലപ്പോഴും നിസംഗരായിരുന്നു. സാക്ഷികളെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു. മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടന്നിട്ടും പൊലീസ് തിരിഞ്ഞു നോക്കിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അട്ടപ്പാടി മധു കൊലക്കേസിൽ പതിനാല് പേർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധി ആശ്വാസകരമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കോടതി വിധി ആശ്വാസകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
