താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനി, ഞായർ ഉൾപ്പെടെ പൊതു അവധി ദിനങ്ങളിലും രണ്ടാം ശനിയോടു ചേർന്നുള്ള വെള്ളിയാഴ്ച്ച കളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒൻപത് വരെ വാഹനങ്ങൾക്കാണ് നിയന്ത്രണം. നിയന്ത്രണ സമയത്ത് ആറിൽ കൂടുതൽ ചക്രങ്ങളുള്ള ടിപ്പർ. പത്തു ചക്രത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾ വലിപ്പമേറിയ ട്രക്കുകൾ എന്നിവയ്ക്ക് പ്രവേശനമുണ്ടാവില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറു മുതൽ ഒൻപതു വരെയും നിയന്ത്രണം ഉണ്ടാകും. വാഹന അറ്റകുറ്റ പണി വിദഗ്ദ്ധരെയും അടിയന്തിര ഉപകരണങ്ങളുടെ ഓപ്പറേറ്റർമാരെയും ഉൾപ്പെടുത്തി എമർജൻസി സെൻറർ സംവിധാനവും ചുരത്തിലേർപ്പെടുത്തും. വാഹനങ്ങളുടെ പാർക്കിങ്ങും ചുരത്തിൽ അനുവദിക്കില്ല.
താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
