രണ്ടാമത് ജി 20 എം പവർ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് കോവളത്ത് തുടക്കമാകും. കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി യോഗത്തിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണം സമതയ്ക്കും സമ്പത്ത് വ്യവസ്ഥയ്ക്കും ഗുണപ്രദം എന്നതാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രമേയം. സ്ത്രീ ശാക്തീകരണത്തിലൂടെയുള്ള സാമ്പത്തിക അഭിവൃദ്ധി, വനിതാ സംരംഭകത്വം, നേതൃത്വശേഷി രൂപപ്പെടുത്തൽ, പാരമ്പര്യേതര മേഖലകളിലെ വനിതാ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യും.
രണ്ടാമത് ജി 20 എം പവർ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് കോവളത്ത് തുടക്കമാകും
