എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിലായെന്ന് സൂചന. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് ഇന്നലെ രാത്രിയാണ് പിടിയിലായത്. കേന്ദ്ര ഇൻറലിജൻസിന്റേയും, മഹാരാഷ്ട്ര എറ്റിഎസിന്റേയും പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേരള പോലീസ് സംഘവും അവിടെയെത്തിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. ശരീരത്തിൽ പൊള്ളലേറ്റതും മുറിവേറ്റതുമായ പാടുകളുണ്ടെന്നുമാണ് റിപ്പോർട്ട്
ട്രെയിനിൽ തീവെച്ച കേസിലെ പ്രതി പിടിയിലായി
