സല്മാന് ഖാന് നായകനാകുന്ന ‘കിസി കാ ഭായ് കിസി കി ജാന്റെ’ പുതിയ ഗാനം റിലീസ് ചെയ്തു. തെലുങ്ക് സ്റ്റൈലില്‍ കളര്‍ ഫുള്‍ ആയാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഒപ്പം സല്മാന് ഖാന്റെ ലുങ്കി ഡാന്‍സ് കൂടിയായപ്പോള്‍, പ്രേക്ഷകരും ഒപ്പം നൃത്തം വച്ചു. സല്‍മാനൊപ്പം നടന് വെങ്കിടേഷും ഗാനരംഗത്തുണ്ട്. ഗാനത്തിന്റെ ഏറ്റവും ഒടുവില്‍ രാം ചരണും രഗസ്റ്റ് അപ്പിയറന്‍സ് ആയി എത്തുന്നു. വിശാല്‍ ദദ്ലാനിയും പായല്‍ ദേവും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം. വരികള്‍ എഴുതിയിരിക്കുന്നത് ഷബീര്‍ അഹമ്മദ് ആണ്. യെന്റമ്മ എന്ന ഈ ഗാനം ഇതിനോടകം ട്രെന്റിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. പൂജ ഹെഗ്ഡെയാണ് കിസി കാ ഭായ് കിസി കി ജാന്റെ നായിക. ബിഗ് ബോസ് താരം ഷെഹ്നാസ് ഗില്ലും ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ഫര്‍ഹാദ് സാംജിയാണ്. പാലക് തിവാരിയും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ഈദ് ദിനമായ ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും.
ലുങ്കി ഡാന്‍സുമായി സല്‍മാനും വെങ്കിടേഷും രാം ചരണും
