രാമനവമി ആഘോഷത്തിനിടെ രണ്ടു വിഭാഗങ്ങൾക്കിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പശ്ചിമ ബംഗാൾ ഗവർണ്ണർ സിവി ആനന്ദ ബോസ് സംഘർഷം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. കേസിൽ ഒരാൾ അറസ്റ്റിലായി. ബീഹാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.പൊലീസിനെയും ദ്രുതകർമസേനാംഗങ്ങളെയും മേഖലയിൽ കൂടുതലായി വിന്യസിച്ചിട്ടുണ്ട്. ആക്രമികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സിവി ആനന്ദ ബോസ് വ്യക്തമാക്കി.
രാമനവമി ആഘോഷത്തിനിടെ നടന്ന സംഘർഷത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടി
