ട്രെയിൻ തീവയ്പ്പു കേസിലെ പ്രതിയെ മൂന്നു ദിവസത്തിനകം പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണത്തില്‍ പങ്കാളികളായ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും മഹാരാഷ്ട്ര എ.ടി.എസ്, കേന്ദ്ര ഇന്റലിജന്‍സ്, റെയില്‍വെ അടക്കം സഹകരിച്ച മറ്റ് ഏജന്‍സികളെയും അഭിനന്ദിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംഭവം നടന്ന ഉടന്‍ തന്നെ കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയും ശാസ്ത്രീയ പരിശോധനയടക്കം നടത്തി തെളിവ് ശേഖരിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി പ്രതിയെ മഹാരാഷ്ട്രയിലെ രത്നഗിരിക്ക് […]
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് എകെ ശശീന്ദ്രൻ
കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്നും സ്റ്റെ നീക്കിയതിൽ ആശ്വാസമുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ.അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്.ആവശ്യത്തിന് ഭക്ഷണവും വെളളവും അവിടെയുണ്ട്. മാത്രവുമല്ല ജനവാസ മേഖലയോട് ചേർന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിർദേശം. ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് അവിടേക്ക് എത്തിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ ബഹളം
അദാനി വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തി വെച്ചു. പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്ന കോൺഗ്രസ് നിലപാടിനെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. കോൺഗ്രസിന്റേത് ലജ്ജാകരമായ കളികളാണെന്നും പാർട്ടി പുതിയ അധ:പതനത്തിലേക്കാണ് നീങ്ങുന്നതെന്നും സിന്ധ്യ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മധ്യാഹ്ന വാര്‍ത്തകള്‍
കോഴിക്കോട് ട്രെയിനില്‍ തീയിട്ട കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്ര രത്‌നഗിരിയില്‍ പിടിയിലായി. ആശുപത്രിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് മഹാരാഷ്ട്ര എടിഎസ് എന്ന ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. കേരള പോലീസ് പ്രതിയെ തേടി കണ്ണൂര്‍, കോഴിക്കോട്, എന്നിവിടങ്ങള്‍ക്കു പുറമേ, ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം തുടരുകയായിരുന്നു. പൊള്ളലും മുറിവുമേറ്റ് ചികില്‍സ തേടിയാണ് ആശുപത്രിയില്‍ എത്തിയത്. അജ്മീറിലേക്കു രക്ഷപ്പെടാനിരിക്കുകയായിരുന്നു. സെന്‍ട്രല്‍ ഇന്റലിജന്‍സ് അടക്കം കേന്ദ്ര ഏജന്‍സികളാണ് ആശുപത്രിയിലുള്ള ഇയാളെ ഉടനേ പിടികൂടാന്‍ മഹാരാഷ്ട്ര എടിഎസിനു നിര്‍ദേശം നല്‍കിയത്. […]
പ്രതിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അനിൽകാന്ത്
ട്രെയിൻ തീവെപ്പിൽ പ്രതി പിടിയിലായ വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ടെന്നും, എത്രയും പെട്ടെന്ന് പ്രതിയെ കേരളത്തിലെത്തിക്കുമെന്നും ഡിജിപി അനിൽകാന്ത് പറഞ്ഞു. പ്രതിയെ മഹാരാഷ്ട്രയിലെ മുംബൈയിലാണ് എടിഎസ് കസ്റ്റഡിയിൽ എടുത്തത്. കേന്ദ്ര ഏജൻസികളാണ് പ്രതിയെ കുറിച്ച് മുംബൈ എടിഎസിന് വിവരം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
മധു കേസിൽ പതിമൂന്ന് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്
ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ പതിനാറാം പ്രതി മുനീറിന് ഒഴിച്ച് പതിമൂന്ന് പേർക്കും മണ്ണാർക്കാട് എസ് സി എസ് ടി കോടതി ഏഴ് വർഷം കഠിന തടവ് വിധിച്ചു. ഒന്നാം പ്രതി ഹുസൈൻ 1,05,000 രൂപയും മറ്റു പ്രതികൾ 1,18, 000 രൂപയും പിഴ അടയ്ക്കണം.2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വന്നിരിക്കുന്നത്. പിഴത്തുക പകുതി മധുവിന്റെ അമ്മയ്ക്ക് നൽകണമെന്നും,കൂറുമാറിയവർക്കെതിരെ […]
പ്രതി മഹാരാഷ്ട്രയിൽ പിടിയിലായത് സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്
ടെയിനിൽ തീയിട്ട പ്രതി മഹാരാഷ്ട്രയിൽ പിടിയിലായത് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചു.തീ വെപ്പ് നടത്തി നാലാം ദിവസമായ ഇന്നലെ അർദ്ധരാത്രിയാണ് പ്രതി ഷഹറൂഖ് സെയ്ഫിയെ മുംബൈ എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പൊലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.
കേന്ദ്രവിഷ്കൃത അമൃത് പദ്ധതി നടത്തിപ്പിൽ കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ ഒന്നാമതെത്തി
കേന്ദ്രവിഷ്കൃത അമൃത് പദ്ധതി നടത്തിപ്പിൽ കണ്ണൂർ കോർപ്പറേഷൻ കേരളത്തിൽ ഒന്നാമതെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം85.76 ശതമാനം തുക ചെലവഴിച്ചാണ് കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയത്. ആലപ്പുഴയും പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. കഴിഞ്ഞ വാർഷിക പദ്ധതി കാലയളവിൽ നൂറ് ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ബ്ലോക്ക് പഞ്ചായത്തുകളിൽ നീലേശ്വരം സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. നീലേശ്വരത്തിന്റെ പദ്ധതികൾ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു.
രണ്ടാമത് ജി 20 എം പവർ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് കോവളത്ത് തുടക്കമാകും
രണ്ടാമത് ജി 20 എം പവർ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിന് ഇന്ന് കോവളത്ത് തുടക്കമാകും. കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി യോഗത്തിൽ പങ്കെടുക്കും. സ്ത്രീ ശാക്തീകരണം സമതയ്ക്കും സമ്പത്ത് വ്യവസ്ഥയ്ക്കും ഗുണപ്രദം എന്നതാണ് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രമേയം. സ്ത്രീ ശാക്തീകരണത്തിലൂടെയുള്ള സാമ്പത്തിക അഭിവൃദ്ധി, വനിതാ സംരംഭകത്വം, നേതൃത്വശേഷി രൂപപ്പെടുത്തൽ, പാരമ്പര്യേതര മേഖലകളിലെ വനിതാ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങൾ പ്ലീനറി സമ്മേളനത്തിൽ ചർച്ച ചെയ്യും.
താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം
താമരശേരി ചുരത്തിലെ തിരക്കൊഴിവാക്കാൻ ഇന്നു മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ശനി, ഞായർ ഉൾപ്പെടെ പൊതു അവധി ദിനങ്ങളിലും രണ്ടാം ശനിയോടു ചേർന്നുള്ള വെള്ളിയാഴ്ച്ച കളിലും വൈകീട്ട് മൂന്നു മുതൽ രാത്രി ഒൻപത് വരെ വാഹനങ്ങൾക്കാണ് നിയന്ത്രണം. നിയന്ത്രണ സമയത്ത് ആറിൽ കൂടുതൽ ചക്രങ്ങളുള്ള ടിപ്പർ. പത്തു ചക്രത്തിൽ കൂടുതലുള്ള ചരക്കു വാഹനങ്ങൾ വലിപ്പമേറിയ ട്രക്കുകൾ എന്നിവയ്ക്ക് പ്രവേശനമുണ്ടാവില്ല. തിങ്കളാഴ്ച്ചകളിൽ രാവിലെ ആറു മുതൽ ഒൻപതു വരെയും നിയന്ത്രണം ഉണ്ടാകും. വാഹന അറ്റകുറ്റ പണി വിദഗ്ദ്ധരെയും അടിയന്തിര […]
