അദാനി വിഷയത്തിൽ സംയുക്ത പാർലമെൻററി സമിതി അന്വേഷണം ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ ബഹളം. ബഹളത്തെ തുടർന്ന് ഇരു സഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ നിർത്തി വെച്ചു. പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്ന കോൺഗ്രസ് നിലപാടിനെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. കോൺഗ്രസിന്റേത് ലജ്ജാകരമായ കളികളാണെന്നും പാർട്ടി പുതിയ അധ:പതനത്തിലേക്കാണ് നീങ്ങുന്നതെന്നും സിന്ധ്യ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭയിലും രാജ്യസഭയിലും ഇന്നും പ്രതിപക്ഷ ബഹളം
