കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്നും സ്റ്റെ നീക്കിയതിൽ ആശ്വാസമുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ.അരിക്കൊമ്പനെ പാലക്കാട് ജില്ലയിലെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാനാണ് വിദഗ്ധ സമിതി ഹൈക്കോടതിയോട് ശുപാർശ ചെയ്തത്.ആവശ്യത്തിന് ഭക്ഷണവും വെളളവും അവിടെയുണ്ട്. മാത്രവുമല്ല ജനവാസ മേഖലയോട് ചേർന്നുമല്ല. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ ധരിപ്പിച്ച് പറമ്പിക്കുളത്തേക്ക് അയക്കണമെന്നാണ് നിർദേശം. ആന മദപ്പാടിലാണെങ്കിലും ആവശ്യമായ മുൻകരുതൽ സ്വീകരിച്ച് അവിടേക്ക് എത്തിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ നടപ്പാക്കുമെന്ന് എകെ ശശീന്ദ്രൻ
