ട്രെയിൻ തീവയ്പ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചു. തീവയ്പ്പിനു ശേഷം അതേ ട്രെയിനിൽ കണ്ണൂരെത്തിയെന്നും, റെയിൽവേ സ്റ്റേഷനിൽ പരിശോധന നടക്കുമ്പോൾ പ്ലാറ്റ്ഫോമിൽ ഒളിച്ചിരുന്നെന്നും പ്രതി. പ്രതി കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണു തീവച്ചതെന്ന കാര്യം പറയുന്നില്ലെന്നും, മൊഴി മാറ്റുന്നതായും മഹാരാഷ്ട്ര എറ്റിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിക്കെതിരെ യു എ പി എ ചുമത്തിയേക്കുമെന്നും സൂചന. പ്രതിയെ കേരളത്തിലെത്തിച്ചത് മതിയായ സുരക്ഷയില്ലാതെയാണെന്നും മൂന്നു പോലീസുകാർ മാത്രമാണുണ്ടായിരുന്നതെന്നും റിപ്പോർട്ട് .
പ്രതി കുറ്റം സമ്മതിച്ചെങ്കിലും, എന്തിനെന്ന് പറയുന്നില്ലെന്ന് മഹാരാഷ്ട്ര എറ്റിഎസ് ഉദ്യോഗസ്ഥർ
