അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച് സി കെ ശശീന്ദ്രൻ രംഗത്ത്. നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും യഥാർത്ഥ നീതി ലഭിച്ചോ എന്ന് സംശയമാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച് സി കെ ശശീന്ദ്രൻ
