യഷിന്റെ പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘ടോക്‌സിക്: എ ഫെയറിടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്പ്‌സ്’ന് സെന്‍സര്‍ ബോര്‍ഡിന്റെ ‘എ’ സര്‍ട്ടിഫിക്കറ്റ്. ഓഗസ്റ്റ് 26-നാണ് റിലീസ്. കന്നഡ, ഇംഗ്ലീഷ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന് 3 മണിക്കൂറും 12 മിനിറ്റുമാണ് ദൈര്‍ഘ്യം. ചിത്രത്തിലെ കന്നഡ പതിപ്പില്‍ ഉപയോഗിച്ചിരിക്കുന്ന ദ്വയാര്‍ത്ഥമുള്ള രണ്ട് വാക്കുകള്‍ മ്യൂട്ട് ചെയ്യാനും പകരം മറ്റ് വാക്കുകള്‍ ചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവയ്‌ക്കെതിരെയുള്ള നിര്‍ബന്ധിത മുന്നറിയിപ്പുകളും വേണം. ചിത്രത്തിലെ അക്രമം, പരിക്കുകളുടെ ദൃശ്യങ്ങള്‍, ലൈംഗികത എന്നിവയ്ക്ക് അഞ്ചില്‍ അഞ്ച് റേറ്റിംഗും ഭീഷണി, ഹൊറര്‍ പശ്ചാത്തലം, ഭാഷാപ്രയോഗം, മയക്കുമരുന്ന് ഉപയോഗം, ലൈംഗിക അതിക്രമങ്ങള്‍, ആത്മഹത്യ എന്നിവയ്ക്ക് അഞ്ചില്‍ നാല് റേറ്റിംഗും യുകെ സെന്‍സര്‍ ബോര്‍ഡ് നല്‍കിയിട്ടുണ്ട്. ഗീതു മോഹന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷിനൊപ്പം കിയാര അദ്വാനി, നയന്‍താര, താര സുതാരിയ, ഹുമ ഖുറേഷി, രുഗ്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
‘ടോക്‌സിക്’ ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ്
