ആവശ്യങ്ങളാണു കണ്ടുപിടുത്തത്തിലേക്കു നമ്മെ നയിക്കുന്നത്. ആവശ്യങ്ങള്‍ക്കനുസരിച്ച് മനുഷ്യര്‍ വികസിപ്പിച്ചെടുത്ത ഓരോ കണ്ടുപിടിത്തങ്ങളും ഗംഭീരങ്ങളാണ്. ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ ഒരു യുവതി ഐസ്ക്രീം തയാറാക്കുന്ന വിദ്യ കഴിഞ്ഞ ദിവസം വൈറലായി. സീലിംഗ് ഫാനിന്റെ സഹായത്തോടെയാണ് ഐസ് ക്രീം നിര്‍മാണം. ഫ്രിഡ്ജോ ഫ്രീസറോ ഇല്ല. സൂത്രവിദ്യ ഇഷ്ടപ്പെട്ട മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്മാന് ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചത്. ആദ്യം ഐസ്ക്രീമിനുള്ള കൂട്ട് അടുപ്പില്‍ വലിയ പാത്രത്തില്‍ തയ്യാറാക്കി. സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിലേക്ക് ഒഴിച്ചു. ഈ പാത്രം വലിയൊരു കണ്ടെയ്നറില്‍ വച്ചു. കണ്ടെയ്നര്‍ പാത്രത്തിനുള്ളിലെ സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിന് ചുറ്റും ഐസ് കട്ടകള്‍ വിതറി. ഐസ്ക്രീം കൂട്ട് നിറച്ച സിലിണ്ടര്‍ ആകൃതിയിലുള്ള പാത്രത്തിന്റെ അടപ്പിലുള്ള പിടിയില്‍ കയര്‍ കെട്ടി സീലിംഗ് ഫാനുമായി ബന്ധിപ്പിച്ച് ഫാന്‍ ഓണ്‍ ചെയ്തു. ഫാന്‍ കറങ്ങുന്നതിനൊപ്പം ഐസ്ക്രീം കൂട്ടു നിറച്ച പാത്രവും കറങ്ങി. വേഗതയില്‍ കറങ്ങി കുറച്ചു സമയം കഴിയുമ്പോഴേക്കും അത് ഐസ്ക്രീമായി. ഒടുവില്‍ ‘നാച്വറല്‍’ ആയി തയ്യാറാക്കിയ ഐസ്ക്രീം ഒരു ബൗളില്‍ സര്‍വ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഫ്രീസറിലെ ഐസ്ക്രീമിനോളം കട്ടിയില്ലെങ്കിലും നല്ല കട്ടിയുള്ള ഐസ്ക്രീം. 15 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടത്. അനേകായിരങ്ങള്‍ കമന്റു ചെയ്തിട്ടുമുണ്ട്. നല്ല ആശയങ്ങളുള്ള വീഡിയോകള്‍ ആനന്ദ് മഹീന്ദ്ര പങ്കുവയ്ക്കാറുണ്ട്.
ഫാന്‍ കറക്കിയും ഐസ് ക്രീം
