കേരളത്തിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും അടക്കം ക്രൈസ്തവ വിഭാഗങ്ങളെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനായി ബിജെപി ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹയാത്ര വൻ വിജയമെന്നു വിലയിരുത്തൽ.ക്രൈസ്തവരുടെ ഭവന സന്ദർശനം പോലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുന്നതിൽ ബിജെപി ആലോചന നടത്തും.അരമനകളിൽ നിന്നും വിശ്വാസികളുടെ വീടുകളിൽ നിന്നും വലിയ സ്വീകരണം കിട്ടിയത് മാറ്റത്തിന്റെ തെളിവാണെന്നും സ്നേഹ യാത്രയുടെ തുടർച്ചയായി വിഷുദിവസം സമീപ വീടുകളിലെ ക്രൈസ്തവ വിശ്വാസികളെ ബിജെപി നേതാക്കളും പ്രവർത്തകരും വീട്ടിലേക്ക് ക്ഷണിക്കുമെന്നുമാണ് നേതാക്കൾ പറയുന്നത്.ബിജെപി നടപടി കാപട്യം എന്ന് വിശേഷിപ്പിക്കുമ്പോഴും ചില മത മേലധ്യക്ഷന്മാരുടെ മോദി അനുകൂല പ്രസ്താവനയിൽ ജാഗ്രതയിൽ ആണ് യുഡിഎഫും എൽഡിഎഫും
ബിജെപി ഈസ്റ്റർ ദിനത്തിൽ സംഘടിപ്പിച്ച സ്നേഹയാത്ര വൻ വിജയമെന്നു ബി ജെ പി വിലയിരുത്തൽ
