മന്ത്രിമാരുടെ ജില്ലാ അദാലത്തിൽ അക്ഷയ വഴി പരാതി നൽകാൻ ചാർജ്.അക്ഷയ കേന്ദ്രം വഴിയുള്ള പരാതിക്ക് സർവീസ് ചാർജ് 20 രൂപയും, പരാതി സ്കാൻ ചെയ്യാൻ പേജിന് 3 രൂപയും ,പ്രിന്റ് ചെയ്യാൻ പേജിന് 3 രൂപയുമാണ് അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്നത്. പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചാണ് പൊതുജനങ്ങളിൽ നിന്നും പരാതി സ്വീകരിക്കുന്നതിനായി അദാലത്ത് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. മന്ത്രിമാർ നേരിട്ട് തന്നെ പങ്കെടുക്കുന്ന അദാലത്തുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനായി അപേക്ഷ അക്ഷയ വഴി കൊടുക്കുന്നതിനാണ് ഫീസീടാക്കുന്നത്.നേരിട്ട് പരാതി നൽകുന്നതിന് ഫീസീടാക്കുന്നില്ല.
മന്ത്രിമാരുടെ ജില്ലാ അദാലത്തിൽ അക്ഷയ വഴി പരാതി നൽകാൻ ചാർജ്
