രാഹുല്‍ഗാന്ധിയും,പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിൽ എത്തും. സന്ദർശനത്തോട് അനുബന്ധിച്ച് കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി റോഡ്ഷോ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. റോഡ്ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക.സത്യമേവ ജയതേ എന്ന പേരില്‍ ഉച്ചയ്ക്ക് കൽപ്പറ്റ എസ് കെ എം ജെ ഹൈസ്ക്കൂൾ പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ്ഷോയ്ക്ക് ശേഷം സാംസ്ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. യുഡിഎഫിലെ മുതിർന്ന നേതാക്കൾ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
രാഹുല്‍ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും നാളെ വയനാട്ടിൽ
