Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തില്‍ റിവ്യു ഹര്‍ജി പരിഗണിക്കുന്നതിനിടെ ലോകായുക്ത ന്യായാധിപന്മാര്‍ പരാതിക്കാരനെതിരെ രൂക്ഷമായി വിമര്‍ശിച്ചു. പരാതിക്കാരനായ ശശികുമാറിന് തങ്ങളെ വിശ്വാസമില്ലെങ്കില്‍ എന്തിനാണു കേസുമായി വന്നതെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ചോദിച്ചു. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുകയും ആള്‍ക്കൂട്ട അധിഷേപം നടത്തുകയുമാണ്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ലോകായുക്ത വിമര്‍ശിച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പുവഴക്ക് സഹിക്കാനാകാതെ 2001 ല്‍ മുസ്ലീംലീഗ് യുഡിഎഫ് വിടാന്‍ തീരുമാനിച്ചിരുന്നെന്നു വെളിപ്പെടുത്തലുമായി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എല്‍ഡിഎഫിലേക്ക് പോകാനായിരുന്നു […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ യെന്ന് കാനം രാജേന്ദ്രൻ

അംഗീകാരമേ ഇല്ലാത്ത കാലത്തും പ്രവർത്തിച്ച പാർട്ടിയാണ് സിപിഐയെന്നും, പരിഷ്കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അർഹതയില്ലെന്ന കാര്യത്തിൽ വിശദീകരണം നൽകി വരുകയാണ്. ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിർണയിക്കുന്നത് ശരിയല്ല.രാഷ്ട്രീയ പ്രവർത്തനത്തിനോ സംഘടനാ പ്രവർത്തനത്തിനോ ഒരു തടസവും ഇല്ല.സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചതില്‍ പ്രതികരണം നൽകുകയായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പരാതിക്കാരനെതിരെ ലോകായുക്ത

പരാതിക്കാരനെതിരെ ലോകായുക്ത. വിശ്വാസമില്ലെങ്കിൽ കേസ് പരിഗണിക്കുന്നത് എന്തിനാണെന്നും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിലാണ് പരാതിക്കാരൻ സംസാരിക്കുന്നതെന്നും,ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെ പരാതിക്കാരൻ പറയുന്നു എന്തോ കണക്കുകൂട്ടിയാണ് അദ്ദേഹം പറയുന്നതെന്നും ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റിയ സംഭവത്തിൽ റിവ്യു ഹർജി പരിഗണിക്കുന്നതിനിടെയാണ് പരാതിക്കാരനെതിരെ ലോകായുക്ത ന്യായാധിപൻമാരുടെ വിമർശനം. റിവ്യൂ ഹർജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്.കക്ഷിയോട് മിതത്വം പാലിക്കാൻ പറയണമെന്നും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ശബരിമലയിൽ കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ശബരിമലയിലെ കുത്തക കരാറിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്. ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. പാർക്കിങ്, ലേലം, നാളികേര കരാർ എന്നിവ പരിശോധിക്കും.ദേവസ്വം ബോർഡിന് ക്ഷേത്രത്തിന്റെ സ്വത്ത് വകകൾ സംരക്ഷിക്കാനുള്ള ബാധ്യത ഉണ്ടെന്നും കോടതി പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഗെലോട്ട് സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്

ഗെലോട്ട് സർക്കാരിനെ പുകഴ്ത്തി കോൺഗ്രസ്.രാജസ്ഥാൻ സർക്കാർ നീതിയുടെ പാതയിൽ മുന്നേറുകയാണെന്നാണ് കോൺഗ്രസ്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലെ പുകഴ്ത്തൽ. അതേസമയം സച്ചിൻ പൈലറ്റ് സത്യാഗ്രഹം ആരംഭിച്ചു.നേതൃത്വത്തിന്റെ മുന്നറിയിപ്പ് മറികടന്നാണ് സച്ചിൻ പൈലറ്റ് രാജസ്ഥാനിൽ ഉപവാസ സമരവുമായി മുന്നോട്ട് പോകുന്നത്. ഉപവാസ സമരത്തിനൊപ്പം മൗനവ്രതവും ആചരിക്കും. അശോക് ഗെലോട്ട് സർക്കാരിനെതിരെയാണ് സച്ചിൻ പൈലറ്റ് ഉപവാസം പ്രഖ്യാപിച്ചിരിക്കുന്നത്.വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി, എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല എന്നും, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മറുപടി കിട്ടിയില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് കെ കെ രമ എംഎൽഎ

ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും, ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകരുത്. നിയമ നടപടികളുമായി ഏതറ്റം വരെയും പോകും.സ്പീക്കർക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും കെ കെ രമ. കൈക്ക് പൊട്ടലില്ലെന്ന പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംവി ​ഗോവിന്ദനും സച്ചിൻ ദേവ് എംഎൽഎക്കും,സിപിഎം മുഖപത്രം ദേശാഭിമാനിക്കും രമ വക്കീൽനോട്ടീസ് അയച്ചിരുന്നു.നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടകേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നും രമ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരുന്നു. ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്താണ് ജില്ലാ സെക്രട്ടറിമാർ ഉൾപ്പടെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴ സൗത്ത് പോലീസ് കരുതൽ തടങ്കലിലെടുത്തത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു

പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ രണ്ട് മാനേജ്മെന്റുകൾ ഒഴികെ മറ്റാരും ശമ്പള വര്‍ധനവിനെ അനുകൂലിച്ചില്ല. ഇതോടെയാണ് യുഎന്‍എ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഐസിയു അടക്കം എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളിലെയും നഴ്സുമാര്‍ പണിമുടക്കുന്നുണ്ട്. അഞ്ച് ആശുപത്രികളിൽ 50 ശതമാനം വേതന വർധന നടപ്പിലാക്കിയതിനെ തുടർന്ന് ഈ ആശുപതികളെ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇടുക്കി ചിന്നക്കനാലിൽ വീട് തകർത്തു. വീട്ടമ്മയും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അതോടൊപ്പം തൃശൂർ വാഴച്ചാലിൽ ആദിവാസികൾ അരിക്കൊമ്പന്റെ ട്രയൽ റൺതടഞ്ഞു. ആനയെ ഇടുക്കിയിൽ നിന്നും കൊണ്ടുവരുന്നത് വാഴച്ചാൽ വഴിയാണ്. അവിടുള്ളവർക്കും അരിക്കൊമ്പൻ ഭീഷണിയാകുമെന്നാണ് ജനങ്ങൾ പറയുന്നത്. അതിനിടെ അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ സർവകക്ഷി യോഗ തീരുമാനപ്രകാരമുള്ള മുതലമട പഞ്ചായത്തിലെ ഹർത്താൽ പുരോഗമിക്കുന്നു.കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ മുതലമട പഞ്ചായത്തും ഇന്ന് ഹൈക്കോടതിയെ സമീപിക്കും.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഭിന്ന വിധിക്കെതിരെയുള്ള റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്ന വിധിക്കെതിരെയുള്ള റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. അഭിഭാഷകന് ഇന്ന് എത്താൻ സാധിക്കാത്തതിനാൽ കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആർഎസ് ശശികുമാർ ആവശ്യപ്പെടും.ഭിന്നവിധിയിലെ ഉത്തരവു പ്രകാരം ഫുൾ ബെഞ്ച് കേസ് പരിഗണിക്കുന്നത് നാളെയാണ്.ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായത്. ഇക്കാരണത്താലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്.