പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50 ശതമാനം ഇടക്കാല ആശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന പണിമുടക്ക് തുടരുന്നു. ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ചയില്‍ രണ്ട് മാനേജ്മെന്റുകൾ ഒഴികെ മറ്റാരും ശമ്പള വര്‍ധനവിനെ അനുകൂലിച്ചില്ല. ഇതോടെയാണ് യുഎന്‍എ 72 മണിക്കൂര്‍ സമരവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. ഐസിയു അടക്കം എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലെയും നഴ്സുമാര്‍ പണിമുടക്കുന്നുണ്ട്. അഞ്ച് ആശുപത്രികളിൽ 50 ശതമാനം വേതന വർധന നടപ്പിലാക്കിയതിനെ തുടർന്ന് ഈ ആശുപതികളെ സമരത്തിൽ നിന്നും ഒഴിവാക്കി.
തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു
