വിജിലൻസ് എസ്പിയുടെ നേതൃത്വത്തിൽ ശബരിമലയിലെ കുത്തക കരാറിൽ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കരാറുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിലാണ് അന്വേഷണം നടത്തേണ്ടത്. ഉദ്യോഗസ്ഥ തല വീഴ്ച കണ്ടെത്തിയാൽ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു. പാർക്കിങ്, ലേലം, നാളികേര കരാർ എന്നിവ പരിശോധിക്കും.ദേവസ്വം ബോർഡിന് ക്ഷേത്രത്തിന്റെ സ്വത്ത് വകകൾ സംരക്ഷിക്കാനുള്ള ബാധ്യത ഉണ്ടെന്നും കോടതി പറഞ്ഞു.
ശബരിമലയിൽ കഴിഞ്ഞ വർഷം നൽകിയ കരാർ ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
