പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ യാത്ര ഇനി റേഞ്ച് റോവറില്‍. റേഞ്ച് റോവറിന്റെ ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫി ലോങ് വീല്‍ബെയ്സാണ് പുതിയ വാഹനം. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് മോഹന്‍ലാല്‍ വാങ്ങിയത്. ലാന്‍ഡ് റോവര്‍ നിരയിലെ ഏറ്റവും വലിയ വാഹനങ്ങളിലൊന്നാണ് റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എല്‍ബിഡബ്ല്യു. 4.4 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് പെട്രോള്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 530 പിഎസ് കരുത്തും 750 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 255 കിലോമീറ്റര്‍. ഏകദേശം 3.39 കോടി രൂപയാണ് എസ്യുവിയുടെ എക്സ്ഷോറൂം വില. ഹബുക്കാ സില്‍വര്‍ നിറത്തിലുള്ള എസ്യുവിയുടെ റൂഫിന് കറുത്ത നിറമാണ്. മോഹന്‍ലാലിന്റെ താല്പര്യത്തിന് അനുസരിച്ച് നിരവധി കസ്റ്റമൈസേഷനും വാഹനത്തിന് നടത്തിയിട്ടുണ്ട്. ഇരുപത്തിനാലു തരത്തില്‍ ക്രമീകരിക്കാവുന്ന ചൂടും തണുപ്പും തരുന്ന ഹോട്ട് സ്റ്റോണ്‍ മസാജ് മുന്‍ സീറ്റുകള്‍, എക്സ്ക്ലൂസീവ് ക്ലാസ് കംഫര്‍ട് പ്ലസ് റിയര്‍ സീറ്റ് എന്നിവയുണ്ട് വാഹനത്തിന്. 13.1 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് മെറിഡിയന് സിഗ്നേച്ചര്‍ സൗണ്ട് സിസ്റ്റവുമുണ്ട്.
പുത്തന്‍ റേഞ്ച് റോവര്‍ സ്വന്തമാക്കി മോഹന്‍ലാല്‍
