സ്ഥാനാർത്ഥി നിർണയത്തിലെ പരാതിയെ തുടർന്ന് പാർട്ടിയിലെ പ്രാഥമിക അംഗത്വം ലക്ഷ്മൺ സാവഡി രാജിവച്ചു.നാലാം യെദിയൂരപ്പ മന്ത്രിസഭയിൽ 2019 മുതൽ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സാവഡി.സീറ്റ് കിട്ടാത്തതാണ് രാജിക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. യെദിയൂരപ്പയുടെ വിശ്വസ്തനായ ഇദ്ദേഹം ബെലഗാവിയിലെ മുതിർന്ന ലിംഗായത്ത് നേതാവാണ്. അന്ന് കുമത്തള്ളിക്ക് സീറ്റ് നൽകിയപ്പോൾ 2023-ൽ തനിക്ക് സീറ്റ് നൽകുമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകിയതാണെന്നും സാവഡി പറയുന്നു.
സ്ഥാനാർത്ഥി നിർണയത്തിലെ പരാതിയെ തുടർന്ന് പ്രാഥമിക അംഗത്വം രാജിവച്ച് ലക്ഷ്മൺ സാവഡി
