സാധാരണക്കാരുടെ ജീവിതത്തെ അവതരിപ്പിക്കുന്ന സിനിമകള്‍ക്ക് അതിനു ചേരുന്ന പാട്ടുകള്‍ ആവശ്യമുണ്ട്. അത്തരത്തിലുള്ള ഒരു ഗാനമാണ് മഹേഷ് സംവിധാനം ചെയ്ത ‘വെള്ളരിപ്പട്ടണ’ത്തിലെ ‘അയ്യടി മനമേ’. ന്യൂജെന്‍ പാട്ടുകളുടെ എല്ലാ സ്വഭാവ സവിശേഷതകളും പാട്ടിലുണ്ട്. മഞ്ജു വാരിയരും സൗബിന്‍ ഷാഹിറുമാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. പാട്ട് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. നാട്ടുപാട്ടിന്റെ സുന്ദര ഈണവും നാട്ടുചൊല്ലുകളുടെ ചുറുചുറുക്കുള്ള വരികളും ‘അയ്യടി മനമേ’ എന്ന പാട്ടിനെ ആകര്‍ഷകമാക്കിയിരിക്കുന്നു. പുഷ്പവതിയാണ് ഗാനം ആലപിച്ചത്. പാട്ട് പിറവിയെക്കുറിച്ച് ഗാനരചയിതാവ് ഡോ. മധു വാസുദേവന്‍ പറയുന്നതിങ്ങനെ: […]
ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്നു
അനുരാഗ കരിക്കിന്‍ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും ഇടവേളക്കു ശേഷം വീണ്ടും ഒത്തുചേരുന്നു. ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒത്തുചേരുന്നത്. അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് ലണ്ടന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍, സിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈശോ, ചാവേര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ജിസ് ജോയിയുടെ […]
റെക്കോര്‍ഡ് വില്‍പ്പനയുമായി മെഴ്സിഡസ് ബെന്‍സ്
2023-ന്റെ ആദ്യ പാദത്തില്‍ മെഴ്സിഡസ് ബെന്‍സിന് റെക്കോര്‍ഡ് വില്‍പ്പന. 2022-23 ല്‍ വില്‍പ്പന 36.67 ശതമാനം ഉയര്‍ന്ന് 16,497 യൂണിറ്റിലെത്തിയെന്നാണ് കണക്കുകള്‍. മുന്‍ വര്‍ഷത്തെ 12,071 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളര്‍ച്ച. വിശാലവും വൈവിധ്യമാര്‍ന്നതുമായ ഉല്‍പ്പന്ന ശ്രേണി ജനുവരി മുതല്‍ മാര്‍ച്ച് വരെ കമ്പനിയെ 4,697 യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്യാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 4,022 യൂണിറ്റുകളെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. 1.5 കോടിക്ക് മുകളില്‍ വിലയുള്ള ടോപ് എന്‍ഡ് വാഹനങ്ങള്‍ […]
മുരിങ്ങ വാഴ കറിവേപ്പ്
തന്നോടും ലോകത്തോടും ഒരേ മട്ടില്‍ മിണ്ടുന്ന, ലോകത്തെ തന്നിലേക്കും തന്നെ ലോകത്തിലേക്കും ഒരുപോലെ പരിഭാഷപ്പെടുത്തുന്ന കവിതകളാണ് അനിത തമ്പിയുടേത്. അത് തന്നെയും ലോകത്തെയും ഭാഷകൊണ്ട് കെട്ടുകയും അഴിക്കുകയും ചെയ്യുന്നു. ദേശവും കാലവും വസ്തുക്കളും ഓര്‍മ്മകളും കലര്‍ന്ന് പലതരം അടയാളപ്പെടലുകള്‍ ഉണ്ടാക്കുന്നു. അനിത തമ്പിയുടെ സ്വന്തം കവിതകളും പരിഭാഷാ കവിതകളും അടങ്ങുന്ന സമാഹാരം. ‘മുരിങ്ങ വാഴ കറിവേപ്പ്’. അനിത തമ്പി. ഡിസി ബുക്‌സ്. വില 135 രൂപ.
വാര്‍ധക്യത്തില്‍ ശീലമാക്കാം ഈ ഭക്ഷണങ്ങള്‍
വാര്‍ധക്യത്തിന്റെ പ്രയാസങ്ങളെ ലഘൂകരിക്കാന്‍ നമ്മുടെ ഭക്ഷണക്രമവും ചില ശീലങ്ങളും വഴി കഴിയും. കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങളും ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കാല്‍സ്യം ലഭിക്കാന്‍ സഹായിക്കും. പ്രായമാകുമ്പോള്‍ എല്ലുകള്‍ ദുര്‍ബലമാകുന്നതിനെ തടയാന്‍ ഇത്തരം കാല്‍സ്യം ഭക്ഷണങ്ങള്‍ ആവശ്യമാണ്. എണ്ണ ഭക്ഷണത്തിലും മാംസത്തിലും ചില പാലുല്‍പന്നങ്ങളിലുമുള്ള സാച്ചുറേറ്റഡ് കൊഴുപ്പ് വാര്‍ധക്യത്തില്‍ കുറയ്‌ക്കേണ്ടതാണ്. പകരം അവോക്കാഡോ, മീന്‍, സസ്യ എണ്ണകള്‍ എന്നിവ പോലെ അണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ എന്നിങ്ങനെ നാരുകള്‍ ധാരാളമടങ്ങിയ […]
നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്
അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്.
ഫെമ നിയമം ലംഘിച്ചതിന് ബിബിസി ക്കെതിരെ ഇഡി കേസെടുത്തു
ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്റ്റ് അഥവാ ഫെമ നിയമം ലംഘിച്ചതിന് ബിബിസിക്കെതിരെ കേസെടുത്തു. സ്ഥാപനത്തിലെ രണ്ട് മുതിർന്ന ജീവനക്കാരോട് ഇഡി ഓഫീസിൽ ഹാജരാകാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ ബിബിസി ഓഫീസുകളിൽ കേന്ദ്ര അന്വേഷണ സംഘം പരിശോധനകൾ നടത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ബിബിസി നേടിയ ലാഭം വകമാറ്റിയതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകളുണ്ടായെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് ഫെമ നിയമം ലംഘിച്ചതിന് ഇഡി കേസെടുത്തത്.
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി
ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വാഹനമോടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു.
പ്രതിപക്ഷത്ത് എല്ലാവർക്കും പ്രധാനമന്ത്രിയാകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പരമാവധി പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുമെന്ന് നിതീഷ് കുമാർ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ച് ബിജെപിയെ അധികാരത്തിൽനിന്ന് നീക്കണമെന്ന് കെജ്രിവാളും പ്രതികരിച്ചു. അതോടൊപ്പം പ്രതിപക്ഷത്ത് എല്ലാവർക്കും പ്രധാനമന്ത്രിയാകണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പരിഹസിച്ചു.നിതീഷ് കുമാറും അതിൽ ഉറച്ചു നിൽക്കുകയാണ്. 2024 പ്രധാനമന്ത്രിപദത്തിന് ഒഴിവില്ലെന്ന് നിതീഷ് കുമാർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ
ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. അതേസമയം അബ്ദുൽ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക സർക്കാർ. രാജ്യസുരക്ഷയ്ക്ക് എതിരായ പ്രവർത്തനം നടത്തിയ വ്യക്തിയാണ് മദനിയെന്നാണ് കർണാടക സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. മദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും സർക്കാർ വാദിക്കുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ട്.കേരളത്തിൽ ആയുർവേദ ചികിത്സ എന്ന ഡോക്ടറുടെ ഉപദേശം പ്രതിയുടെ പ്രേരണയിൽ എന്നും […]
